|    Dec 13 Thu, 2018 7:37 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍: വ്യക്തതയില്ലാതെ പ്രവാസികള്‍

Published : 24th November 2018 | Posted By: kasim kzm

ദുബയ്: ഗള്‍ഫ് അടക്കമുള്ള 18 രാജ്യങ്ങളിലുള്ള പ്രവാസികള്‍ എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നിയമം അവ്യക്തത പടര്‍ത്തുന്നു. ലക്ഷക്കണക്കിന് പ്രവാസികള്‍ ജോലിചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലുള്ള നയതന്ത്ര കാര്യാലയങ്ങള്‍ ഇക്കാര്യത്തെ കുറിച്ച് വിശദീകരണം നല്‍കുന്നില്ല.
പാശ്ചാത്യ രാജ്യങ്ങളിലടക്കം നിരവധി ഇന്ത്യക്കാര്‍ ജോലി നോക്കുന്നുണ്ടെങ്കിലും ഈ 18 രാജ്യങ്ങളില്‍ മാത്രം ഈ നിയമം ബാധകമാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ആര്‍ക്കും പിടിയില്ല. ംംം.ലാശഴൃമലേ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ തിരിച്ച് വരുന്നതിന്റെ 21 ദിവസം മുമ്പ് മുതല്‍ 24 മണിക്കൂര്‍ മുമ്പ് വരെ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഇതിനായി എന്തൊക്കെ രേഖകള്‍ നല്‍കണമെന്നും വ്യക്തമാക്കിയിട്ടില്ല.
രജിസ്റ്റര്‍ ചെയ്യാനായി നാട്ടിലെ മൊബൈല്‍ നമ്പര്‍ തന്നെ വേണം. ഈ നമ്പറില്‍ നിന്നുമാണ് വിവരങ്ങള്‍ പൂരിപ്പിക്കാനായി ആവശ്യമുള്ള ഒടിപി നമ്പര്‍ ലഭിക്കുന്നത്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍ക്കാണ് ഈ രജിസ്‌ട്രേഷന്‍ ആവശ്യമുള്ളത്.
ഏതാനും ദിവസത്തേക്ക് നാട്ടില്‍ പോവുന്നവര്‍ ഇതിനായി സമയം വിനിയോഗിക്കണം. ഈ പ്രക്രിയ നടത്തിയിട്ടില്ലെങ്കില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്നതും പ്രവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് നടത്തിയ നോട്ട് നിരോധനത്തിന് സമാനമായ നടപടിയാണ് പ്രവാസികളോട് സ്വീകരിക്കുന്നതെന്നാണ് സാമൂഹികപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.
യുഎഇ, കുവൈത്ത്, ബഹ്‌യ്‌റന്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, മലേസ്യ, ഇറാഖ്, ജോര്‍ദാന്‍, തായ്‌ലന്‍ഡ്, ലിബിയ, ഇന്തോനീസ്യ, സുദാന്‍ തുടങ്ങിയ 18 രാജ്യങ്ങളിലേക്ക് പോവുന്നവരാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ഗള്‍ഫിലുള്ള പ്രവാസികള്‍ നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് മടങ്ങുന്നതിന് മുമ്പായിട്ടാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss