|    Sep 21 Fri, 2018 2:11 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

എബോള: കോംഗോയില്‍ 55 മരണം

Published : 22nd August 2018 | Posted By: kasim kzm

ബെനി: കിഴക്കന്‍ കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട എബോള രോഗബാധയില്‍ 55 പേര്‍ മരിച്ചു. ഈ മാസം ആദ്യത്തിലാണ് പ്രദേശത്ത് എബോള സ്ഥിരീകരിച്ചത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സൗജന്യ ചികില്‍സ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മൂന്നു മാസത്തേക്കാണു സൗജന്യ ചികില്‍സയുണ്ടാവുക. മബലാകോ മാംഗിനയില്‍ അഞ്ചുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ 96 പേര്‍ക്കാണു രോഗം സംശയിക്കപ്പെട്ടത്. ഇതില്‍ 69 പേര്‍ക്ക് എബോള സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. പണമില്ലാത്തതിന്റെ പേരില്‍ എബോള ബാധിതര്‍ക്ക് ചികില്‍സ ലഭിക്കാതിരിക്കരുതെന്നും അടുത്ത മൂന്നു മാസത്തേക്ക് ബെനി, മബലാകോ മാംഗിന, ഒയിച്ച എന്നിവിടങ്ങളിലുള്ളവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്നും ബെന്നിയിലെ മേയര്‍ സ ജീന്‍ എഡ്മണ്ട് പറഞ്ഞു. എട്ടു കോടി ജനസംഖ്യയുള്ള കോംഗോയില്‍ 1.25 ഡോളറാണു ശരാശരി പ്രതിദിന വരുമാനം. 1976നു ശേഷം 10ാമത്തെ പ്രാവശ്യമാണ് കോംഗോയില്‍ എബോള ബാധ കാണപ്പെട്ടത്. കോംഗോയിലെ എബോള നദിയുടെ പേര് അപൂര്‍വ രോഗത്തിനും നല്‍കുകയായിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനി, ലൈബീരിയ, സിയറ ലിയോണ്‍ എന്നിവിടങ്ങളിലായി 11,300 പേര്‍ എബോള കാരണം മരിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss