|    Oct 20 Fri, 2017 3:41 am

എബിസി പദ്ധതി: 1659 നായ്ക്കളെ വന്ധ്യംകരിച്ചു

Published : 13th August 2017 | Posted By: fsq

 

കാസര്‍കോട്്: മിഷന്‍ എബിസി പദ്ധതിയില്‍ ജൂലൈ 31 വരെ 1659 നായ്ക്കളെ വന്ധ്യംകരിച്ചു.      ജൂലൈയില്‍ 242 നായ്ക്കളെ വന്ധ്യംകരിച്ചതായും കാസര്‍കോട് എബിസി സെന്ററില്‍ നടന്ന മോണിറ്ററിങ് കമ്മിറ്റി യോഗം വിലയിരുത്തി. കാസര്‍കോട് നഗരസഭ 375, ബദിയടുക്ക 138, ചെമനാട് 41, ചെങ്കള 78, കുമ്പള 214, മധൂര്‍ 138, മൊഗ്രാല്‍ പുത്തൂര്‍ 64, മംഗല്‍പാടി 43, മുളിയാര്‍ 55, ഉദുമ 215, പള്ളിക്കര 155, കാഞ്ഞങ്ങാട് നഗരസഭ 143 എന്നിങ്ങനെ ആകെ 1659 നായ്ക്കളെയാണ് ഇതുവരെ വന്ധ്യംകരിച്ചത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച സഹകരണം ലഭിച്ചതിനാല്‍ കാഞ്ഞങ്ങാട് നഗരസഭയിലും ഉദുമ, പള്ളിക്കര പഞ്ചായത്തുകളിലും പദ്ധതി നല്ലരീതിയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിച്ചതായി യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ.കെ എം കരുണാകര ആല്‍വ, ഡോ.പി നാഗരാജ്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ബാലചന്ദ്രറാവു, ഡോ. ജി എം സുനില്‍, ബാലമുരളീകൃഷ്ണ, കുടുംബശ്രീമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ കെ പി രഞ്ജിത് തുടങ്ങിയവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക