|    May 24 Wed, 2017 11:25 pm
FLASH NEWS

എബിസി പദ്ധതിക്ക് തുടക്കം

Published : 19th August 2016 | Posted By: SMR

കാസര്‍കോട്: അലഞ്ഞുതിരിയുന്ന നായകളെ വന്ധ്യംകരിക്കുന്നതിന് ജില്ലാപഞ്ചായത്ത് രൂപം നല്‍കിയ മാതൃകാപദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും അലഞ്ഞുതിരിയുന്ന നായകളെ പിടികൂടിതുടങ്ങി. ബംഗളൂരു ആസ്ഥാനമായുള്ള എന്‍ജിഒയാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
റോഡരികിലും മറ്റും അലഞ്ഞുതിരിയുന്ന നായകളെ പിടികൂടി പ്രത്യേക കേന്ദ്രത്തിലെത്തിച്ച് നിരീക്ഷിക്കുകയും വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി പരിചരണം നല്‍കി പിടികൂടിയ സ്ഥലത്ത് കൊണ്ടുവിടുകയുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
നഗരത്തില്‍ ഇന്നലെയാണ് തെരുവ് നായകളെ പിടികൂടിതുടങ്ങിയത്. ഒഡീഷ സ്വദേശികളായ തൊഴിലാളികളാണ് പ്രത്യേകമായുണ്ടാക്കിയ വലയില്‍ നായകളെ പിടിക്കുന്നത്. ഇന്നലെയും ഇന്നുമായി കാസര്‍കോട് നഗരത്തില്‍ നിന്നുമാത്രം 30ലധികം നായകളെയാണ് പിടികൂടിയത്.
കാസര്‍കോട് പഴയ ജില്ലാ വെറ്ററനറി കേന്ദ്രം നവീകരിച്ച് 13.75 ലക്ഷം രൂപ ചെലവിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. നായകളെ സംരക്ഷിക്കുന്ന കൂട്, ഓപറേഷന്‍ തിയേറ്റര്‍, പോസ്റ്റ്ഓപറേഷന്‍ കെയര്‍ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day