|    Oct 20 Fri, 2017 9:52 pm
FLASH NEWS

എബിവിപി മാര്‍ച്ച് അക്രമാസക്തമായി; പോലിസിനു നേരെ അക്രമം

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: മെഡിക്കല്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് എബിവിപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഒരു പ്രകോപനവുമില്ലാതെ എബിവിപി പ്രവര്‍ത്തകര്‍ പോലിസിനെ ആക്രമിച്ചു. പോലിസ് ലാത്തി വീശി. നാല് തവണ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ അരുണ്‍ എന്ന പോലിസുകാരനും എബിവിപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം ആര്‍ അശ്വിന്‍, കെ ഷിജില്‍, വി എസ് സൂരജ്, പി അഖില്‍ തുടങ്ങി ഒമ്പതുപേരെ റിമാന്‍ഡ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസബന്ദ് ആചരിക്കുമെന്ന് എബിവിപി അറിയിച്ചു. ആയുര്‍വേദ കോളജിന്റെ മുന്നില്‍ നിന്നും സെക്രട്ടേറിയറ്റിലേക്കായിരുന്നു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ പോലിസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ദേശീയ നിര്‍വാഹക സമിതിയംഗം ആര്‍ അശ്വിന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം കഴിഞ്ഞ് പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി വീണ്ടും ബാരിക്കേട് തകര്‍ക്കാന്‍ ശ്രമിച്ചു. ജലപീരങ്കി പ്രയോഗിച്ച്് പോലിസ് ചെറുത്തു. ജലപീരങ്കി പ്രയോഗത്തില്‍ ഒരു എബിവിപി പ്രവര്‍ത്തകന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇയാളെ പോലിസ് വാഹനത്തില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസിനുനേരെ വീണ്ടും പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. കല്ലും വടികളുമായി പോലിസിനു നേരെ പ്രവര്‍ത്തകര്‍  പാഞ്ഞടുത്തതോടെ സെക്രട്ടേറിയേറ്റിനു മുന്നില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നു. ഒടുവില്‍ സഹികെട്ട പോലിസ് ലാത്തിവീശി പ്രവര്‍ത്തകരെ വിരട്ടി ഓടിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക