|    Mar 29 Wed, 2017 4:46 pm
FLASH NEWS

എബിവിപി മാര്‍ച്ച് അക്രമാസക്തമായി

Published : 5th October 2016 | Posted By: Abbasali tf

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ മാനാഞ്ചിറയിലെ ഡിഡിഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സമരക്കാരുടെ മര്‍ദനമേറ്റ് രണ്ടു പൊലിസുകാര്‍ക്ക്  പരിക്കേറ്റു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഹോംഗാര്‍ഡ് പ്രേംരാജ്, സിവില്‍ പൊലിസ് ഓഫിസര്‍ ആര്‍ അജീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.  പൊലിസുകാര്‍ക്കുനേ രെ കല്ലേറും ഉണ്ടായി.  ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് ബിജെപി ഓഫീസില്‍ നിന്നും അന്‍പതോളം എബിവിപി പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്. ഡിഡിഇ ഓഫിസ് കോംപൗണ്ടിന് പുറത്ത് പൊലിസ് ബാരിക്കേഡ് കെട്ടി ഇവരെ തടഞ്ഞു. ജില്ലാ കണ്‍വീനര്‍ അമല്‍രാജിന്റെ ഉദ്ഘാടന പ്രസംഗത്തിനുശേഷം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. ഇതിനിടെ ജിനേഷ്, അശ്വിന്‍, അഭിറാം എന്നീ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലൂടെ ചാടി ഡിഡിഇ ഓഫിസ് കോംപൗണ്ടില്‍ കടന്നു. തടയാന്‍ ശ്രമിച്ച പൊലിസുകാരെ എബിവിപിക്കാര്‍  വളഞ്ഞിട്ട്്് മര്‍ദിക്കുകയായിരുന്നു. ഹോംഗാര്‍ഡിന്റെ കയ്യിലുള്ള വടി പിടിച്ചുവാങ്ങി തല്ലി. ആകെ മൂന്നു പൊലിസുകാര്‍ മാത്രമേ കോംപൗണ്ടിനുള്ളില്‍ ഉണ്ടായിരുന്നുള്ളൂ. ബല പ്രയോഗത്തിനൊടുവില്‍ മൂന് പ്രവര്‍ത്തകരെയും പൊലിസുകാര്‍ പിടികൂടി. ഇതിനിടെ ഗെയിറ്റിന് പുറത്ത് കുത്തിയിരുന്ന പ്രവര്‍ത്തകര്‍ പൊലിസുമായി ഉന്തും തള്ളുമായി. പൊലിസിനെ പ്രകോപിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാനായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ ശ്രമം. എബിവിപിക്കാരുടെ അക്രമ പേക്കൂത്തുകള്‍ നിരന്തരം അരങ്ങേറിയെങ്കിലും  അസി. കമ്മിഷണര്‍ അബ്ദുല്‍റസാഖിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പരമാവധി സംയമനം പാലിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാത്തതിനെ തുടര്‍ന്നാണ് പോലിസ് ജലപീരങ്കി പ്രയോഗിച്ചത്. ജലപീരങ്കിയില്‍ തളര്‍ന്ന പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കോ ംപൗണ്ടിനുള്ളില്‍ കടന്ന മൂന്ന് പ്രവര്‍ത്തകരെയും പൊലിസ് കസബ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവുവന്നത്. ഡപ്യൂട്ടി കലക്ടര്‍ ഇമ്പശേഖരനും സ്ഥലത്തെത്തിയിരുന്നു. എബിവിപി ജില്ലാ ജോ. കണ്‍വീനര്‍ വിഷ്ണുപ്രസാദ്, ജിനീഷ്, പി എസ് അഭിറാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day