|    Oct 23 Tue, 2018 11:34 pm
FLASH NEWS

എബിവിപി ബാന്ധവം വിവാദമായി; എസ്എഫ്‌ഐ ഭാരവാഹികള്‍ രാജിവച്ചു

Published : 23rd September 2017 | Posted By: fsq

 

പാനൂര്‍: കൊളവല്ലൂര്‍ പിആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ-എബിവിപി സഖ്യം വിവാദമായി. തിരഞ്ഞെടുക്കപ്പെട്ട എസ്എഫ്‌ഐ ഭാരവാഹികള്‍ രാജിവച്ചു. ഇന്നലെ 10ഓടെയാണ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭാരവാഹികളും രാജി പ്രഖ്യാപിച്ചത്. എസ്എഫ്‌ഐ-14, യുഡിഎസ്എഫ്-11, എബിവിപി-8 എന്നിങ്ങനെയാണ് ലഭിച്ച സീറ്റുകളുടെ എണ്ണം. എസ്എഫ്‌ഐ മല്‍സരിച്ച സീറ്റുകളില്‍ എബിവിപിയും എബിവിപി മല്‍സരിച്ച സീറ്റുകളില്‍ എസ്എഫ്‌ഐയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയസംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച പാനൂര്‍ മേഖലയില്‍ സിപിഎം, ബിജെപി അനുകൂല വിദ്യാര്‍ഥി സംഘടനകള്‍ രഹസ്യധാരണയുണ്ടാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഒടുവില്‍ ഇതു വിവാദമായതോടെയാണ് പ്രശ്‌നത്തില്‍ എസ്എഫ്‌ഐ ജില്ലാ നേതൃത്വം നേരിട്ട് ഇടപെട്ടത്. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളോട് രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സഖ്യം നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും ഇതിനു നേതൃത്വം നല്‍കിയ പ്രവര്‍ത്തകര്‍ക്കെതിരേ സംഘാടനാതലത്തില്‍ നടപടിയെടുക്കുമെന്നും എസ്എഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss