|    Jul 21 Fri, 2017 10:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ച വിദ്യാര്‍ഥിയെ കാണാനില്ല

Published : 18th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഐസ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ കാണാതായി. എബിവിപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിച്ച എംഎസ്‌സി വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. സംഭവത്തെ തുടര്‍ന്ന് നജീബിന്റെ മാതാപിതാക്കള്‍ വസന്ത് കുഞ്ജ് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഹോസ്റ്റല്‍ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ പ്രചാരണം നടത്തുന്നതിനിടെ നജീബും മറ്റൊരു വിദ്യാര്‍ഥിയുമായി വാക്കേറ്റമുണ്ടായിരുന്നതായി യൂനിവേഴ്‌സിറ്റിയിലെ ഐസ പ്രവര്‍ത്തകന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ഇതിനുശേഷം എത്തിയ മുപ്പതോളം എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ വളഞ്ഞിട്ട് മര്‍ദിച്ചു. വാര്‍ഡന്റെ മുന്നിലിട്ടും മര്‍ദനം തുടര്‍ന്നു. സംഭവശേഷമാണ് വിദ്യാര്‍ഥിയെ കാണാതായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക