|    Mar 25 Sat, 2017 9:27 am
FLASH NEWS

എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച ജെഎന്‍യു വിദ്യാര്‍ഥിയെ കാണാനില്ല

Published : 17th October 2016 | Posted By: mi.ptk

jnu-student-1457600211

ന്യൂഡല്‍ഹി: ജവര്‍ഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഐസ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ കാണാതായി. എ.ബി.വി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച  എം.എസ്.സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. സംഭവത്തെ തുടര്‍ന്ന് നജീബിന്റെ മാതാപിതാക്കള്‍ വസന്ത് കുഞ്ച് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ഹോസ്റ്റല്‍ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ പ്രചരണം നടത്തുന്നതിനിടെ നജീബും മറ്റൊരു വിദ്യാര്‍ത്ഥിയുമായി വാക്കേറ്റമുണ്ടായിരുന്നതായി യൂണിവേഴ്‌സിറ്റിയിലെ ഐസ പ്രവര്‍ത്തകന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിന് ശേഷം എത്തിയ മുപ്പതോളം എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. വാര്‍ഡന്റെ മുന്നിലിട്ടും മര്‍ദ്ദനം തുടര്‍ന്നു. സംഭവശേഷമാണ് വിദ്യാര്‍ഥിയെ കാണാതായത്.
സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നജീബിനെ ഇതുവരെയും ബന്ധപ്പെടാനായിട്ടില്ല. നജീബിനെ കണ്ടത്തെണമെന്നും അക്രമികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രിയും കാമ്പസില്‍ ധര്‍ണ തുടര്‍ന്നു. സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തിലാണ് മഹി മന്ദവി ഹോസ്റ്റലിനു മുന്നില്‍ സമരം തുടരുന്നത്.

(Visited 201 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക