|    Jan 21 Sun, 2018 11:54 pm
FLASH NEWS

എബിവിപി-എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു പരിക്ക്

Published : 4th November 2016 | Posted By: SMR

പന്തളം: എന്‍എസ്എസ് കോളജില്‍ എബിവിപി-എസ്എഫ്‌ഐ വിദ്യാര്‍ഥി സംഘര്‍ഷം. ഒരു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്.  സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഇരു വിഭാഗം വിദ്യാര്‍ഥികള്‍ക്കുമെതിരേ  പോലിസ് കേസെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ രണ്ടു ദിവസത്തേക്ക് കോളജിനു അവധി പ്രഖ്യാപിച്ചു.സംഭവത്തെപ്പറ്റി പോലിസ് പറയുന്നത്,  ഇന്നലെ കോളജില്‍ ഒരു വിഭാഗം സ്ഥാപിച്ച കൊടിമരത്തിനു ചുവട്ടില്‍ ആരോ മാലിന്യം നിക്ഷേപിച്ചിരുന്നു.ഇത് എതിര്‍വിഭാഗം ആണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായ വാക്കു തര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. ഡിഗ്രി രണ്ടാം വര്‍ഷ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥി നിതിന്‍ ആണ് വള കൊണ്ടുള്ള ഇടിയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുല്‍ ചന്ദ്രന്‍,ഗോകുല്‍,ദീപക്ക്,റിയാസ് അനന്തു,ദീപു,ശ്യാം,അഖില്‍ എന്നിവരുടെ പേരില്‍ പോലിസ് കേസെടുത്തു.വിദ്യാര്‍ഥികളുടെ രണ്ടു ബൈക്കും കസ്റ്റഡിയിലെടുത്തു.സംഘര്‍ഷ സാധ്യത മുന്‍ നിര്‍ത്തി കൂടുതല്‍ പോലിസിനെയും വിന്യസിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day