|    Oct 23 Mon, 2017 4:43 am
Home   >  Todays Paper  >  page 11  >  

എഫ്‌സി ഗോവയ്ക്ക് പുതിയ പരിശീലകന്‍

Published : 6th June 2017 | Posted By: fsq

 

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എഫ്‌സി ഗോവ പുതിയ പരിശീലകനെ നിയമിച്ചു. മുന്‍ സ്പാനിഷ് താരമായ സെര്‍ജിയോ ലോബെറയാണ് മുഖ്യപരിശീലകനായി സ്ഥാനമേറ്റത്. ബ്രസീലിയന്‍ ഇതിഹാസം സിക്കോയ്ക്ക് പകരക്കാരനായി രണ്ടുവര്‍ഷത്തെ കരാറിലാണ് ലോബെറ ഗോവന്‍ ക്ലബ്ബിലെത്തിയത്. മൊറോക്കന്‍ ക്ലബ്ബായ മോഗ്‌രെബ് തെത്തോന്റെ കോച്ചായി സ്ഥാനം വഹിക്കുകയായിരുന്നു നാല്‍പതുകാരനായ ലോബെറ. എഫ്‌സി ഗോവയ്ക്ക് ഒപ്പം ചേരുന്നത് കരിയറിലെ പ്രധാന വഴിത്തിരിവാണെന്നും ക്ലബ്ബിനെ ഉയരങ്ങളില്‍ എത്തിക്കാനാവുമെന്നും ലോബെറ പ്രതികരിച്ചു. 2012ല്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുടെ അസിസ്റ്റന്റ് പരിശീലകനായി സെര്‍ജിയോ ലോബെറ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക