|    May 24 Wed, 2017 1:28 pm
FLASH NEWS

എഫ്‌സി കേരള ലോഗോ പ്രകാശനം ചെയ്തു

Published : 23rd July 2016 | Posted By: SMR

കോഴിക്കോട്: നാലു വര്‍ഷംകൊണ്ട് ഐ ലീഗിലും ആറു വര്‍ഷംകൊണ്ട് ഐഎസ്എല്ലിലും കളിക്കാനൊരുങ്ങുന്ന എഫ്‌സി കേരളയുടെ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ലോഞ്ചിങും ബ്രോഷര്‍ പ്രകാശനവും കോഴിക്കോട് സീ ക്യൂന്‍ ഹോട്ടലില്‍ നടന്നു. കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ലോഗോ പ്രകാശനവും ഐ എം വിജയന്‍ വെബ്‌സെറ്റ് ലോഞ്ചിങ്ങും നിര്‍വഹിച്ചു. പ്രോമോട്ടര്‍ സുമന്‍ കാവില്‍ കേരളാ ക്യാപ്റ്റന്‍ ഷിബിന്‍ലാലിനു നല്‍കി ബ്രോഷര്‍ പ്രകാശനം ചെയ്തു.
2014 ജൂണ്‍ ആറിനു മലപ്പുറം കോട്ടപ്പടി മൈതാനത്തു നടന്ന ചടങ്ങിലാണ് ടീം നാമകരണം നടന്നത്. തൃശൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനില്‍ പ്രാഥമിക അംഗത്വവുമെടുത്തു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള 13 പ്രോമോട്ടര്‍മാരാണ് ക്ലബ്ബിനു നേതൃത്വം നല്‍കുന്നത്. രണ്ടു വര്‍ഷമായി തൃശൂര്‍ ജില്ലാ സൂപ്പര്‍ ലീഗ് ജേതാക്കളായ ടീം കഴിഞ്ഞ സംസ്ഥാന ക്ലബ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ സെമിയിലുമെത്തി. 2016-17, 2017-18 വര്‍ഷത്തേക്കായി ഒരു കോടി മുതല്‍ മൂന്നു കോടി രൂപവരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ക്ലബ്ബില്‍ അംഗത്വത്തിനും മറ്റുമായി 25,000 രൂപയാണ് മുടക്കേണ്ടത്. ഈ സംഖ്യ ക്ലബിന്റെ പേരില്‍ ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തും.
ഇതിനുപുറമേ വര്‍ഷത്തില്‍ 2,500 രൂപയും അടക്കണം. വാര്‍ഷിക അടവ് ഒഴിവാക്കുന്നതിനായി അംഗത്തിന് 35,000 രൂപകൂടി ബാങ്കില്‍ നിക്ഷേപിക്കാം. എന്തെങ്കിലും കാരണത്താല്‍ ക്ലബ് ഇല്ലാതാകുകയാണെങ്കില്‍ മുടക്കുമുതലായ 25,000 രൂപയും വാര്‍ഷിക അടവു നിക്ഷേപമായി നല്‍കിയിട്ടുള്ളവര്‍ക്ക് 60,000 രൂപയും തിരികെ ലഭിക്കും.
കേരളത്തിലെ പ്രൊഫഷനല്‍ ക്ലബ്ബായി മാറാന്‍ പദ്ധതികള്‍ തയ്യാറാക്കുന്ന എഫ്‌സി കേരളയില്‍ അംഗത്വമെടുക്കാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കും അവസരമുണ്ടെന്നു സംഘാടകര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day