|    Jul 23 Mon, 2018 8:55 pm
FLASH NEWS

എഫ്‌സിഐ ഗോഡൗണ്‍ മാറ്റാന്‍ രാഷ്ട്രീയ സമ്മര്‍ദം

Published : 16th September 2017 | Posted By: fsq

 

മാനന്തവാടി: രണ്ടുമാസം മുമ്പ് സൗകര്യപ്രദമായ സ്ഥലമെന്നു കണ്ടെത്തി പ്രവര്‍ത്തനമാരംഭിച്ച മാനന്തവാടി എഫ്‌സിഐ ഗോഡൗണ്‍ മറ്റൊരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റാന്‍ സമ്മര്‍ദ്ദം ശക്തമാവുന്നു. പനമരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ മാനാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണാണ് മാനന്തവാടി നിരവില്‍പ്പുഴ റോഡിനോട് ചേര്‍ന്ന് പീച്ചംകോടുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നീക്കങ്ങള്‍ നടത്തുന്നത്. വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയുടെ പ്രാദേശിക, ജില്ലാ നേതാക്കളാണ് ഇതിന് മുന്‍കൈയെടുത്ത് ശ്രമങ്ങളാരംഭിച്ചത്. നേരത്തെ ഇവിടെയുണ്ടായിരുന്ന കെട്ടിടത്തില്‍ ഗോഡൗണ്‍ പ്രവര്‍ത്തനെ നടത്താന്‍ ശ്രമങ്ങള്‍ നടത്തിയരുന്നെങ്കിലും കയറ്റിറക്ക് തൊഴിലാളികളുടെ പ്രശ്‌നത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് ഗോഡൗണിന് പാകത്തില്‍ എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടം മാനാഞ്ചിറയില്‍ കണ്ടെത്തുകയും ഇവിടെ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തത്. 200 ലോഡ് റേഷന്‍ സാധനങ്ങള്‍ ഇറക്കി വയ്ക്കാനുള്ള സൗകര്യങ്ങളും അഗ്‌നി പ്രതിരോധ സംവിധാനങ്ങളും നിലവിലെ ഗോഡൗണിനുണ്ട്. പ്രതിമാസം 120 ലോഡുകളാണ് ഗോഡൗണില്‍ എത്തുന്നത്. പ്രധാന റോഡില്‍ നിന്നു മാറിയുള്ളതിനാല്‍ സാധനങ്ങള്‍ കയറ്റിയിറക്കുമ്പോഴുള്ള ഗതാഗത തടസ്സങ്ങളോ വാഹനപാര്‍ക്കിങ് പ്രതിസന്ധിയോ നിലവിലെ ഗോഡൗണിനില്ല. എന്നാല്‍, പീച്ചംകോടുള്ള പുതിയ കെട്ടിടം മാനന്തവാടി-കുറ്റിയാടി റോഡിനോട് ചേര്‍ന്നുള്ളതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ട്രക്കുകള്‍ക്ക് തിരിക്കാനും സൗകര്യപ്രദമല്ല. ഇതിന് പുറമെ സാങ്കേതികമായും നിലവില്‍ പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ ഗോഡൗണിന്റെ ഉപയോഗത്തിന് അനുയോജ്യമല്ലെന്നു പറയപ്പെടുന്നു.     മാത്രമല്ല, 40 ലോഡുുകള്‍ സൂക്ഷിക്കാനുള്ള സൗകര്യംം മാത്രമേ ഈ ഗോഡൗൗൗണിനുള്ളൂ. മാനാഞ്ചിറയിലേത് ശാസ്ത്രീയമായ രീതിയില്‍ അളവുകള്‍ പാലിച്ചുകൊണ്ടുള്ള കെട്ടിടമാണെന്നും പീച്ചംകോട്ടേത് വാണിജ്യാടിസ്ഥാനത്തിലുള്ള കടമുറികളാണെന്നും ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് നല്‍കിയതായാണ് സൂചന. എന്നാല്‍, കെട്ടിട ഉടമയുടെ സ്വാധീനത്താല്‍ വകുപ്പ് ഭരിക്കുന്ന കക്ഷിയുടെ ജില്ലാ നേതൃത്വം പോലും ഇടപെട്ടാണ് ഗോഡൗണ്‍ മാറ്റാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടത്തുന്നതെന്നാണ് ആരോപണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss