|    Jan 21 Sat, 2017 8:54 pm
FLASH NEWS

എഫ്‌സിഐ ഇന്റര്‍സോണല്‍ ഫുട്‌ബോള്‍: ഈസ്റ്റ്, നോര്‍ത്ത് സോണുകള്‍ക്ക് ജയം

Published : 15th March 2016 | Posted By: SMR

കോഴിക്കോട്: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ 45ാമത് ഓള്‍ ഇന്ത്യ ഇന്റര്‍സോണല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു.
ആദ്യമല്‍സരത്തില്‍ ഈസ്റ്റ് സോണ്‍ (3-0)മാര്‍ജിനില്‍ നോര്‍ത്ത് ഈസ്റ്റ് സോണിനെ കീഴടക്കി. രണ്ടാമത് മല്‍സരത്തില്‍ നോര്‍ത്ത് സോണ്‍ ഏകപക്ഷീയമായ നാലുഗോളിന് സൗത്ത് സോണിനെ തോല്‍പ്പിച്ചു. ഇന്ന് വൈകീട്ട് മൂന്നിന് നടക്കുന്ന മല്‍സരത്തില്‍ ഹെഡ്ക്വാട്ടേഴ്‌സ് ടീം നോര്‍ത്ത് സോണിനെയും രണ്ടാമത് മല്‍സരത്തില്‍ ഈസ്റ്റ് സോണ്‍ വെസ്റ്റ് സോണിനെയും നേരിടും. എഫ്‌സിഐയുടെ സ്‌പോര്‍ട്‌സ് പ്രമോഷന്‍ ബോര്‍ഡാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. ഒളിംപിക്‌സ് മെഡല്‍ ജേതാവ് കര്‍ണം മല്ലേശ്വരി, ഷൈനി വില്‍സണ്‍, സതീഷ്‌കുമാര്‍ തുടങ്ങി നിരവധി താരങ്ങളെ എഫ്‌സിഐ രാജ്യത്തിന് സമ്മാനിച്ചിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം നായകന്‍ വിക്ടര്‍ അമല്‍രാജ് ,അലോക് മുഖര്‍ജി തുടങ്ങി നിരവധി ഫുട്‌ബോള്‍ താരങ്ങളും എഫ്‌സിഐയുടേതാണ്.
സമാപന സമ്മേളനം 18ന് വൈകീട്ട് 4.30ന് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍മാനേജര്‍ ജെ എസ് ഷൈജു, ഷൈനി വില്‍സണ്‍, കമലകണ്ണന്‍, ഡോ. സി ടി സുനില്‍ കുമാര്‍, വിക്ടര്‍ അമല്‍രാജ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക