|    Feb 27 Mon, 2017 1:08 am
FLASH NEWS

എഫ്‌സിഐയിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും

Published : 24th November 2016 | Posted By: SMR

കോഴിക്കോട്: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്‌സിഐ)യിലെ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന്‍. താല്‍ക്കാലിക ജീവനക്കാരെ ക്ലാസ് 4 ജീവനക്കാരായി സ്ഥിരപ്പെടുത്തുമെന്ന് കോഴിക്കോട് എംപി എം കെ രാഘവന്, മന്ത്രി ഉറപ്പു നല്‍കി. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ ഇതിനായി എഫ്‌സിഐയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും മന്ത്രി വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.——14,000 ത്തോളം പേരാണ് എഫ്‌സിഐയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നത്. ശരാശരി ജീവനക്കാരും ക്ലാസ് 4 ജീവനക്കാര്‍ക്ക് സമാനമായ തസ്തികയിലാണ് പണിയെടുക്കുന്നത്. എഫ്‌സിഐയുടെ 2014 ഡിസംബരില്‍ ചേര്‍ന്ന യോഗം പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ ക്ലാസ് 4 ജീവനക്കാരായി സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ തീരുമാനം നടപ്പാക്കിയിട്ടില്ല. ഇക്കാര്യം എം കെ രാഘവന്‍ എംപി മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്നാണ് നടപടിക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day