|    Jan 22 Sun, 2017 5:46 pm
FLASH NEWS

എഫ്‌ഐആര്‍ 24 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം:സുപ്രീം കോടതി

Published : 7th September 2016 | Posted By: mi.ptk

SUPREME_COURT

ന്യൂഡല്‍ഹി: കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ അതാത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. നുഴഞ്ഞുകയറ്റം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമണം,തുടങ്ങിയ തന്ത്രപ്രദാനമായ കേസുകള്‍ പ്രസിദ്ധീകരിക്കുന്നതിന് കോടതി ഇളവ് നല്‍കിയിട്ടുണ്ട്. തനിയ്ക്ക് എതിരായുള്ള കേസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചില്ലെന്ന കാരണത്താല്‍ കുറ്റാരോപിതര്‍ കോടതിയുടെ ആനുകൂല്യം നേടാന്‍ ഇടവരരുതെന്നും കോടതി വ്യക്തമാക്കി. നേരത്തെ 48 മണിക്കൂറായിരുന്നു സമയപരിധി. ഇന്റര്‍നെറ്റ് സൗകര്യം ദുര്‍ബലമായ സംസ്ഥാനങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ പ്രസിദ്ധീകരിച്ചാല്‍ മതി. ഇന്ത്യന്‍ യൂത്ത് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക