|    Feb 25 Sun, 2018 10:46 am
Home   >  Sports  >  Football  >  

എഫ്എ കപ്പ് ഫൈനലില്‍ ചെല്‍സിയും ആഴ്‌സലനലും നേര്‍ക്കുനേര്‍.

Published : 26th May 2017 | Posted By: ev sports

ലണ്ടന്‍: ഇംഗ്ലണ്ടിലെ പഴക്കം ചെന്ന ടൂര്‍ണമെന്റുകളില്‍ പ്രസിദ്ധമാണ്് ഫുട്‌ബോള്‍ അസോസിയേഷന്‍ ചലഞ്ച് കപ്പ് അഥവാ എഫ്എ കപ്പ്. എമിറേറ്റ്‌സ് സ്‌പോണ്‍സര്‍ഷിപ്പോടെ നടത്തുന്ന എഫ്എ കപ്പ് ടൂര്‍ണമെന്റില്‍ ഇന്ന് കലാശപ്പോരാട്ടമാണ്. പ്രീമിയര്‍ ലീഗിലെ കരുത്തന്മാരായ ചെല്‍സിയും ആഴ്‌സനലും കലാശപ്പോരാട്ടത്തില്‍ ബൂട്ടണിയുമ്പോള്‍ ഫൈനല്‍ മല്‍സരത്തിന് ആവേശമേറും. ഇംഗ്ലീഷ് ഫുട്‌ബോളിലെ കിരീടം ചൂടിയ രാജാക്കന്മാരാണ് ചെല്‍സി. വില്യന്‍- ഡിയാഗോ കോസ്റ്റ- പെട്രോ ത്രയത്തിന്റെ മുന്നേറ്റ മികവും ഡേവിഡ് ലൂയിസ്, ടെറി, മെന്‍ഡോസ തുടങ്ങിയ ഇളകാത്ത പ്രതിരോധവും ചെല്‍സിയുടെ മാത്രം കരുത്താണ്. ഇവര്‍ക്കൊപ്പം കാന്റെ- ഹസാര്‍ഡ്- വില്യന്‍- ഫാബ്രിഗസ് തുടങ്ങിയ മികച്ച മധ്യനിര കൂടി ചേരുന്നതോടെ എഫ്എ കപ്പ് എന്നത് ചെല്‍സിക്ക് അസാധ്യമല്ല. ഒരു ശരീരം പോലെ താരങ്ങള്‍ ഒന്നടങ്കം മികവു പുലര്‍ത്തുന്ന നീലപ്പടയ്ക്ക് തന്നെയാണ് ഇന്ന് മുന്‍തൂക്കം.  ആഴ്‌സന്‍ വെങ്ങര്‍ എന്ന പരിശീലകനെ നീക്കാന്‍ ആരാധകര്‍ പോലും മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സൂപ്പര്‍ താരങ്ങളായ മസ്യൂദ് ഓസിലും അലക്‌സിസ് സാഞ്ചസും ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍, ആഴ്‌സനലിന്റെ നിലനില്‍പ്പിനുള്ള മാര്‍ഗം കൂടിയാണ് ഈ ഫൈനല്‍. ഓസില്‍, സാഞ്ചസ്, ജെറൗഡ് എന്നീ താരങ്ങളെ ആശ്രയിച്ചു നില്‍ക്കുകയാണ് ടീം. ഇവര്‍ തിളങ്ങിയാല്‍ ടീം തിളങ്ങുകയും ഇവര്‍ മങ്ങിയാല്‍ മൊത്തത്തില്‍ മങ്ങുകയും ചെയ്യുന്നു ആഴ്‌സനല്‍. ഇടയ്ക്കിടെ ലുകാസ് പെരെസും വാല്‍കോട്ടും റംസിയും ആശ്രയമാണ്.  ഈ ഫൈനലിലും കൂടി തോറ്റാല്‍ ആഴ്‌സനല്‍ മാനേജ്‌മെന്റ് പരിശീലകന്‍ ആഴ്‌സന്‍ വെങ്ങറെ പുറത്താക്കാന്‍ സാധ്യതയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss