|    May 27 Sat, 2017 4:31 am
FLASH NEWS

എഫ്എ കപ്പ്: ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍, സിറ്റി ഇന്നിറങ്ങും

Published : 9th January 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബുകള്‍ അണിനിരക്കുന്ന എഫ്എ കപ്പിന്റെ മൂന്നാംറൗണ്ടില്‍ നിലവിലെ ചാംപ്യന്‍മാരായ ആഴ്‌സനലടക്കം പ്രീമിയര്‍ ലീഗിലെ വമ്പന്‍മാര്‍ ഇന്ന് ആദ്യ മല്‍സരത്തിനിറങ്ങും. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരാണ് ജയം മോഹിച്ച് ബൂട്ടണിയുന്ന മറ്റു പ്രമുഖ ടീമുകള്‍.
ഹോംഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ പ്രീമിയര്‍ ലീഗിലെ തന്നെ സണ്ടര്‍ലാന്‍ഡാണ് ആഴ്‌സനലിന്റെ എതിരാളികള്‍.
മാഞ്ചസ്റ്റര്‍ ഹോംഗ്രൗണ്ടി ല്‍ മൂന്നാം ഡിവിഷന്‍ ടീം ഷെഫീല്‍ഡ് വെഡിനെയും സിറ്റി എവേ മല്‍സരത്തില്‍ പ്രീമിയര്‍ ലീഗ് ടീം നോര്‍വിച്ചിനെയും നേരിടും.
മറ്റു പ്രധാന മല്‍സരങ്ങളില്‍ വെസ്റ്റ്ഹാം വോള്‍ഫ്‌സുമായും എവര്‍ട്ടന്‍ ഡാഗെന്‍ഹാമുമാ യും സതാംപ്റ്റന്‍ ക്രിസ്റ്റല്‍ പാലസുമായും ഏറ്റുമുട്ടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day