|    Jun 20 Wed, 2018 9:09 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

എഫ്എ കപ്പിലും ചെല്‍സി തന്നെ മുമ്പന്‍

Published : 9th January 2017 | Posted By: fsq

ലണ്ടന്‍: എഫ്എ കപ്പ് ചാംപ്യന്‍ഷിപ്പില്‍ കരുത്തന്മാരായ ചെല്‍സിക്കും ആഴ്‌സനലിനും ജയം. ലിവര്‍പൂള്‍ ഗോള്‍രഹിത സമനിലയില്‍ മടങ്ങി. ഇന്നലെ രാത്രി പീറ്റര്‍ബോറോയ്‌ക്കെതിരേ ബൂട്ടണിഞ്ഞ െചല്‍സി 4-1ന് തകര്‍പ്പന്‍ ജയമാണ് നേടിയത്. കളിയുടെ ആദ്യപകുതി തന്നെ ഗോള്‍മുഖം തുറന്ന ചെല്‍സിക്കു വേണ്ടി 18ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ പെട്രോ ഗോള്‍വല കുലുക്കി. ആദ്യപാതിയില്‍ 20 തവണ ഗോളിന് ശ്രമിച്ച ചെല്‍സിയെ ചെറുക്കാന്‍ പീറ്റര്‍ബോറോ നന്നായി വിയര്‍ത്തു. ഇടവേളയ്ക്ക് മടങ്ങുംമുമ്പ്് മിക്കി ബഷൂയിയും ഗോള്‍ കണ്ടെത്തി (2-0). രണ്ടാംപാതിയില്‍ ഗോളടിച്ച് ലീഡ് 3ാക്കി ഉയര്‍ത്തിയത് വില്യന്‍ ആയിരുന്നു. കരുത്തന്മാരോട് വിയര്‍ത്തു കളിച്ച പീറ്റര്‍ബോറോയുടെ നിക്കോളാസ് 70ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയത് നാണംകെട്ട തോല്‍വി ഒഴിവാക്കി. അഞ്ചു മിനിറ്റ് പൂര്‍ത്തിയാകും മുമ്പ് പ്രെഡ്രോ തന്റെ രണ്ടാമത്തെ ഗോള്‍ കൊണ്ട് ചെല്‍സിയുടെ നില 4 ഗോളാക്കി ഉയര്‍ത്തി. ലണ്ടനിലെ സ്റ്റാംഫോഡ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ നിന്ന് കളി കഴിഞ്ഞ് പുറത്തെത്തി ചെല്‍സി പ്രീമിയര്‍ ലീഗില്‍ മാത്രമല്ല, എഫ്എ കപ്പിലും കരുത്തന്മാരാണെന്ന് തെളിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss