|    Sep 21 Fri, 2018 2:21 am
FLASH NEWS

എപിജെ അബ്്ദുല്‍കലാമിന്റെ പ്രതിമയോട് അവഗണന

Published : 29th August 2018 | Posted By: kasim kzm

തലശ്ശേരി: തലശ്ശേരി പഴയ ബസ്സ്റ്റാന്റ് ട്രാഫിക് സ്‌റ്റേഷനു മുന്നില്‍ സ്ഥാപിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ പ്രതിമയില്‍ കാടുകയറുന്നു. മൂന്നുവര്‍ഷം മുമ്പ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ട്രാഫിക് അയലന്റിനു മുന്നില്‍ പ്രതിമ നിര്‍മിച്ചത്. ഇതിനുശേഷം നഗരസഭയും ട്രാഫിക് പോലിസും പ്രതിമയെ അവഗണിക്കുകയായിരുന്നു.
നഗരമധ്യത്തില്‍ തന്നെയായതിനാല്‍ യാത്രക്കാര്‍ക്കും നഗരത്തിലെത്തുന്നവര്‍ക്കും കലാം പ്രതിമയോട് കാട്ടുന്ന അവഗണന നിത്യകാഴ്ചയാണ്. പ്രതിമയ്ക്കു ചുറ്റും പുല്ലുകള്‍ വളര്‍ന്ന് കാടുപിടിച്ചിരിക്കുകയാണ്. ചുറ്റും സ്ഥാപിച്ച അലങ്കാര വിളക്കുകള്‍ക്കും കേടുപാട് സംഭവിച്ചു. സര്‍ക്കിളിനു ചുറ്റുമുള്ള ഇന്റര്‍ലോക്കുകളും ഭാഗികമായി തകര്‍ന്നു. അലങ്കാര വിളക്കുകള്‍ സ്ഥാപിക്കാനും കാലാകാലങ്ങളില്‍ പരിസരം ശുചീകരിച്ച് പരിപാലിക്കാനും നഗരസഭയ്ക്കാണു ചുമതല. എന്നാല്‍ പ്രതിമ സ്ഥാപിച്ച ശേഷം യാതൊരുവിധത്തിലുള്ള ശുചീകരണ പ്രവൃത്തികളും ഇവിടെ നടന്നിരുന്നില്ല. ഇപ്പോള്‍ പ്രതിമയ്ക്കു ചുറ്റും ഒരാള്‍പൊക്കത്തില്‍ കുറ്റിക്കാട് നിറഞ്ഞിരിക്കുകയാണ്. ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന പ്രതിമ ഏവരെയും ആകര്‍ഷിച്ചിരുന്നു. ഇതിനിടെ പ്രതിമയുടെ പരിസരത്ത് കുറ്റിക്കാടുകള്‍ കയറിയത് പ്രതിഷേധത്തിനിടയാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss