|    Jul 21 Fri, 2017 4:36 pm
FLASH NEWS

എപിജെ അബ്ദുല്‍ കലാം സ്മാരക ഊര്‍ജ ക്വിസ്”; പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളജ് ജേതാക്കള്‍

Published : 19th October 2016 | Posted By: Abbasali tf

പാത്താമുട്ടം (കോട്ടയം): കെഎസ്ഇബി  എന്‍ജിനീയേഴ്‌സ് അസോസിയേഷനും പാത്താമുട്ടം സെന്റ്ഗിറ്റ്‌സ് എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച എപിജെ അബ്ദുല്‍ കലാം സ്മാരക പ്രഥമ സംസ്ഥാനതല  ഊര്‍ജ ക്വിസ്’ മല്‍സരത്തില്‍ പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളജിലെ സാജിദ് സലാമും ആന്റോ ജെയിംസും  ജേതാക്കളായി. സെന്റ്ഗിറ്റ്‌സ് കാംപസില്‍ നടന്ന ടൂര്‍ണമെന്റില്‍ കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളജിലെ സച്ചിന്‍ ആര്‍ ദാസ്, സുസ്മിത ടി കടവില്‍ എന്നിവര്‍ രണ്ടാം സ്ഥാനവും അടൂര്‍ കോളജ് ഓഫ് എന്‍ജിനീറിങ്ങിലെ അരുണ്‍ലാല്‍ എം എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  തിരുവനന്തപുരം ഐഎസ്ആര്‍ഓ യിലെ  അസോസിയേറ്റ് ഡയറക്ടര്‍  ഡോ. വി നാരായണന്‍ പ്രാരംഭ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍  പ്രസിഡന്റ് ഡോ.  ഇ മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു.  സെന്റഗിറ്റ്‌സ് പ്രിന്‍സിപ്പല്‍ ഡോ. എം സി ഫിലിപ്പോസ്, കെഎസ്ഇബിഎ  കോട്ടയം യുനിറ്റ് പ്രസിഡന്റ് സി പി ജോര്‍ജ്, ലെഫ്. കേണല്‍ ജോണ്‍ ജേക്കബ്, ഡോ. ജയ്‌മോള്‍ തോമസ് സംസാരിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും പ്രമുഖ എന്‍ജിനീയറിങ് കോളജുകള്‍ ഊര്‍ജ ക്വിസില്‍ പങ്കാളികളായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക