|    Nov 17 Sat, 2018 7:28 pm
FLASH NEWS
Home   >  Pravasi   >  

എപിഎല്‍ ക്രിക്കറ്റ് കാര്‍ണിവല്‍ ഒക്‌ടോബര്‍ 11 മുതല്‍ അജ്മാനില്‍

Published : 20th August 2016 | Posted By: mi.ptk

ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ് ‘മിസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍’ എന്ന പരിപാടിയുടെ വന്‍ വിജയത്തിന് ശേഷം ടീം ദുബൈ ഇന്ത്യന്‍സ് (ടിഡിഐ) ഹാര്‍ഡ് ടെന്നീസ് ക്രിക്കറ്റ് കാര്‍ണിവല്‍ ആയ ‘അറബ് പ്രീമിയര്‍ ലീഗ് 2016’ (എപിഎല്‍) അജ്മാനില്‍ സംഘടിപ്പിക്കുന്നു. അജ്മാന്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് അഥോറിറ്റി ആഭിമുഖ്യത്തില്‍ അജ്മാന്‍ ഓവലില്‍ ഒക്‌ടോബര്‍ 11 മുതല്‍ 14 വരെയാണ് മല്‍സരം നടക്കുകയെന്ന് സംഘാടകര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വര്‍ത്തമാന കാലത്തെ ഏറ്റവും വലിയ വിനോദ പരിപാടിയായ ക്രിക്കറ്റില്‍ ഹാര്‍ഡ് ടെന്നീസ് ബോള്‍ മുഖേനയുള്ള കളി ഇന്ത്യയിലും പാക്കിസ്താനിലും ജിസിസിയിലും ജനകീയമായി വളര്‍ന്നിരിക്കുന്നു. ഗല്ലി ക്രിക്കറ്റ് എന്നാണ് ഇതറിയപ്പെടുന്നത്. സച്ചിന്‍ ടെണ്ടുല്‍കര്‍, യൂസുഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, വസീം അക്‌റം, വഖാര്‍ യൂനിസ് എന്നിവര്‍ ഗല്ലി ക്രിക്കറ്റ് കളിച്ചാണ് വളര്‍ന്നത്.
ഇരുന്നൂറിലധികം ചെറുകിടഇടത്തരം ക്രിക്കറ്റ് ലീഗുകളും ടൂര്‍ണമെന്റുകളും യു.എ.ഇയില്‍ വര്‍ഷമുടനീളം നടക്കാറുണ്ട്. കാലാവസ്ഥയിലെ കാഠിന്യത്തെ പരിഗണിക്കാതെ ക്രിക്കറ്റ് പ്രേമികള്‍ എല്ലാ വാരാന്ത്യങ്ങളിലും ഇവിടത്തെ മൈതാനങ്ങളില്‍ കളിക്കാറുണ്ട്.
200,000 ദിര്‍ഹം ആകെ െ്രെപസ്മണി നല്‍കുന്ന ഹാര്‍ഡ് ടെന്നീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 11 ഏഷ്യന്‍ രാജ്യങ്ങളുടെ സാന്നിധ്യത്തിനൊപ്പം ഇത്തവണ ഇതാദ്യമായി യൂറോപ്പില്‍ നിന്നുള്ള ഫിന്‍ലാന്റ് ടീമും പങ്കെടുക്കുന്നു.
111,111 ദിര്‍ഹമും എപിഎല്‍ ടൈറ്റില്‍ ട്രോഫിയുമാണ് ജേതാക്കള്‍ക്ക് സമ്മാനം. 50,000 ദിര്‍ഹമും ട്രോഫിയുമാണ് റണ്ണര്‍ അപ്പിന് നല്‍കുക. മാന്‍ ഓഫ് ദി സീരീസിന് 5,000 ദിര്‍ഹം െ്രെപസ് മണി നല്‍കുന്നതാണ്. ഓരോ മല്‍സരത്തിലെയും മാന്‍ ഓഫ് ദി മാച്ച്, മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍ എന്നിവര്‍ക്കും ബെസ്റ്റ് ക്യാച്ചിനും സമ്മാനം നല്‍കും.
വിനോദം കോര്‍ത്തിണക്കിയ ഇന്ത്യന്‍ ദേശി സ്‌റ്റൈലിലാണ്  മല്‍സരങ്ങള്‍ നടക്കുകയെന്ന് എപിഎല്‍ ചെയര്‍മാന്‍ അഫ്‌റോസ് ഖാനും ടിഡിഐ പ്രസിഡന്റ് ഇമ്രാന്‍ ഖാനും പറഞ്ഞു. ലൈവ് വെബ് വീഡിയോ സ്ട്രീമിംഗും (ഡബഌുഡബഌുഡബഌു.ടെന്നിസ്‌ക്രിക്കറ്റ്.ഇന്‍) ലൈവ് സ്‌കോറിംഗും (ഫെയിംക്രിക്ക്.കോം) ഉണ്ടാകും. കുടുംബങ്ങള്‍ക്കായി പ്രത്യേക ഏരിയയും കുട്ടികള്‍ക്ക് കളി സ്ഥലവും ബാര്‍ബെക്യു ഏരിയയും സജ്ജീകരിക്കുന്നുണ്ട്. എപിഎല്‍ അച്ചടക്ക കമ്മിറ്റി ഇന്‍ചാര്‍ജ് ആരിഫ് ഖാന്‍, ടിഡിഐ ജന.സെക്രട്ടറി യൂസബ് അന്‍സാര്‍, അബ്ദുല്‍ റഹ്മാന്‍, റമീസ് ഷിറൂര്‍, സയ്യിദ് സലീം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss