|    Aug 24 Thu, 2017 2:46 am
FLASH NEWS

എന്‍ വിജയന്‍ പിള്ളയ്ക്ക് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറി

Published : 25th April 2016 | Posted By: SMR

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പല്‍ ചവറ മണ്ഡലത്തില്‍ നിന്നും മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ വിജയന്‍ പിള്ളയ്ക്ക് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക ഇഎംഎസ് സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി കാസ്‌കറ്റ് പ്രവര്‍ത്തകര്‍ നല്‍കി.
ചാരിറ്റബിള്‍ സൊസൈറ്റിയുടെ അംഗങ്ങളില്‍ ഒരാളായ എന്‍ വിജയന്‍ പിള്ള സ്ഥാനാര്‍ഥിയായതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. വി സാംബശിവന്‍ അനുസ്മരണ സമ്മേളനത്തില്‍ വച്ച് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ആര്‍ ഷാജിശര്‍മ്മ തുക എന്‍ വിജയന്‍ പിള്ളയ്ക്ക് കൈമാറി. ചടങ്ങില്‍ സിപിഎം ജില്ലാസെക്രട്ടറി കെ എന്‍ ബാലഗോപാല്‍, കൊല്ലം മണ്ഡലം നിയമസഭാ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷ്, കാഥികന്മാരായ കടയ്‌ക്കോട് വിശ്വംഭരന്‍, ചിറക്കര സലിംകുമാര്‍ ,തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി അനില്‍ കുമാര്‍, ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി സി ശശിധരന്‍, ട്രഷറര്‍ ഫെലിക്‌സ് ജോസഫ്, ഗുഹാനന്ദപുരം എച്ച്എസ്എസ് മാനേജര്‍ സുരേഷ്, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ പി മോഹന്‍ദാസ്, വിസുബ്രഹ്മണ്യന്‍ പങ്കെടുത്തു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക