|    Oct 23 Tue, 2018 11:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എന്‍ ഡി തിവാരിക്ക് മസ്തിഷ്‌കാഘാതം

Published : 21st September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി എന്‍ ഡി തിവാരിയെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ രോഹിത് ശേഖര്‍ തിവാരി അറിയിച്ചതാണ് ഇക്കാര്യം. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും തിവാരി മുഖ്യമന്ത്രിയായിട്ടുണ്ട്. ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നില ഗുരുതരമാണെന്നും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കെ തിവാരി ബോധംകെട്ടുവീഴുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss