|    Jan 19 Thu, 2017 8:31 pm
FLASH NEWS

എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

Published : 3rd April 2016 | Posted By: sdq

mohammed tanzil

മീററ്റ്:  എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലാണ് സംഭവം. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യിലെ ഡെപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് തന്‍സീലാണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ബിജ്‌നോറില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി കുടുംബം സമേതം കാറില്‍ യാത്രചെയ്യുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ അദ്ദേഹത്തിന്റെ വാഗണര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി വെടിവെക്കുകയായിരുന്നു. തന്‍സീല്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാറിന്റെ പിറകിലുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന കുട്ടികള്‍ക്ക് പരിക്കേറ്റിട്ടില്ല.
തന്‍സീലിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് എന്‍ഐഎ ഇന്‍സ്‌പെക്ടര്‍ സഞ്ജീവ് സിങ് പറഞ്ഞു. ഔദ്യോഗികമായി തന്‍സീല്‍ പത്താന്‍കോട്ട് ആക്രമണ കേസിലെ അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നില്ലെന്നും, അദ്ദേഹത്തിന്റെ ഉറുദു ഭാഷാ പരിജ്ഞാനം അന്വേഷണ സംഘം ഉപയോഗപ്പെടുത്തിയിരുന്നുവെന്നും സഞ്ജീവ് സിങ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 309 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക