|    Jan 20 Fri, 2017 5:39 pm
FLASH NEWS

എന്‍ ഇ ബലറാമിന്റെ മകളുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി

Published : 27th April 2016 | Posted By: SMR

തിരുവനന്തപുരം: എന്‍ ഇ ബലറാമിന്റെ മകളുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്‍ ഇ ബലറാമിനെപ്പോലെയുള്ള ഒരു നേതാവിനെ അപമാനിക്കാനോ അദ്ദേഹത്തെ മറയാക്കി പച്ചക്കള്ളം പ്രചരിപ്പിക്കാനോ താന്‍ ശ്രമിച്ചിട്ടില്ല. എന്‍ ഇ ബലറാം വ്യവസായമന്ത്രി ആയിരുന്നപ്പോള്‍ 1971 ജനുവരി 13ന് അയച്ച ടെലക്‌സ് സന്ദേശത്തോടെയാണ് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അത് ചരിത്രവസ്തുതയാണെന്നും മുഖ്യമന്ത്രി മറുപടിയില്‍ പറയുന്നു. അന്നത്തെ ടെലക്‌സിന്റെ പകര്‍പ്പ് സഹിതമാണ് മുഖ്യമന്ത്രിയുടെ മറുപടി.
അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന കൂടുതല്‍ അനുഭവിച്ചയാളാണ് ഞാന്‍. ബലറാമിന്റെ സഹധര്‍മിണിയെയോ താങ്കളെയോ വേദനിപ്പിക്കാന്‍ മനപ്പൂര്‍വമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മറുപടി കത്തില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക