|    Oct 18 Thu, 2018 11:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എന്‍സിഎച്ച്ആര്‍ഒ 20ാം ദേശീയ സമ്മേളനം; സെമിനാര്‍ ഇന്ന്

Published : 8th September 2017 | Posted By: fsq

 

കോഴിക്കോട്: ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) 20ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ഇന്നു വൈകീട്ട് 4നു കേശവമേനോന്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കും. ഇന്ത്യന്‍ ഫാഷിസം, ഭരണകൂടം, മനുഷ്യാവകാശം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കെ ഇ എന്‍ കുഞ്ഞമ്മദ്, പ്രഫ. പി കോയ, ഒ അബ്ദുല്ല, കെ കെ കൊച്ച്, നാസറുദ്ദീന്‍ എളമരം, പി എ എം ഹാരിസ്, എ വാസു, രൂപേഷ് കുമാര്‍, ആന്റോ അക്കര, ശീതള്‍ ശ്യാം, റെനി ഐലിന്‍, വിളയോടി ശിവന്‍കുട്ടി, ടി കെ അബ്ദുസ്സമദ് പങ്കെടുക്കും. എന്‍സിഎച്ച്ആര്‍ഒ മുന്‍ ദേശീയ സമിതി അംഗമായിരുന്ന, പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ പരിപാടിയില്‍ അനുസ്മരിക്കും. ദേശീയ സമ്മേളനം ഒക്ടോബര്‍ 28, 29 തിയ്യതികളില്‍ ഡല്‍ഹിയില്‍ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മുന്‍ രാഷ്ട്രീയത്തടവുകാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ സെക്രട്ടറി റെനി ഐലിന്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ദേശീയ സമിതി അംഗങ്ങളായ എ വാസു, എന്‍ കെ ഷറഫുദ്ദീന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss