|    Jul 20 Fri, 2018 1:00 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എന്‍സിഎച്ച്ആര്‍ഒ സംഘം ലതയുടെ വീട് സന്ദര്‍ശിച്ചു

Published : 7th September 2017 | Posted By: fsq

 

പാലക്കാട്: സിപിഐ (മാവോവാദി) പാര്‍ട്ടിയുടെ പ്രവര്‍ത്തകയായിരുന്ന മലമ്പുഴ ലതയുടെ കുടുംബാംഗങ്ങളെ എന്‍സിഎച്ച്ആര്‍ഒ സംഘം സന്ദര്‍ശിച്ചു. ലതയുടെ മലമ്പുഴയിലെ വീട്ടിലായിരുന്നു സന്ദര്‍ശനം. ആഗസ്ത്  ആറിനു നാടുകാണി വനത്തില്‍ കാട്ടാന കുത്തിക്കൊന്നെന്നു പറയുന്ന ലതയുടെ കുടുംബാംഗങ്ങളെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അനുശോചനവും അറിയിച്ചു. സംസ്ഥാന പ്രസിഡന്റ്്് വിളയോടി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി ഒ എച്ച് ഖലീല്‍, ജില്ലാ പ്രസിഡന്റ് കെ കാര്‍ത്തികേയന്‍, സുനില്‍കുമാര്‍, ശ്രീധരന്‍, മണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടെന്നു പറയപ്പെടുന്ന ലതയുടെ മൃതദേഹം കുടുംബക്കാരെയോ സഹപ്രവര്‍ത്തകരെയോ ബന്ധുക്കളെയോ കാണിക്കാതെയാണു മറവുചെയ്തിട്ടുള്ളത്. തൃശൂര്‍ സ്വദേശിയായ സിനോജിന്റെയും രവീന്ദ്രന്റെയും ഇപ്പോഴുണ്ടായ ലതയുടെയും മരണം ആകസ്മികമാണെങ്കിലും യാദൃഛികമല്ലെന്ന് എന്‍സിഎച്ച്ആര്‍ഒ നേതാക്കള്‍ പറഞ്ഞു. ബോംബ് സ്‌ഫോടനത്തിലാണ് സിനോജ് മരിച്ചതെങ്കില്‍ എലിപ്പനി രോഗം മൂലമാണ് ലതയുടെ ഭര്‍ത്താവ് കൂടിയായ രവീന്ദ്രന്‍ മരിച്ചതെന്ന് വിളയോടി ശിവന്‍കുട്ടി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss