|    Dec 12 Tue, 2017 7:47 pm
FLASH NEWS

എന്‍വൈഎല്‍ മതേതര സദസ്സ്‌

Published : 7th December 2017 | Posted By: kasim kzm

വേങ്ങര: ബാബരി മസ്ജിദ് സംഘപരിവാറിനു തകര്‍ക്കാന്‍ എല്ലാ രംഗ സജ്ജീകരണങ്ങളും ചെയ്ത് കൊടുത്തത് കോണ്‍ഗ്രസ്സാണെന്ന് തിരിച്ചറിഞ്ഞ മതന്യൂനപക്ഷങ്ങളും മതേതര സമൂഹവും തിരിച്ചറിഞ്ഞതാണ് കോണ്‍ഗ്രസ് ഇവ്വിധം രാജ്യത്ത് ദുര്‍ബലപ്പെടാന്‍ കാരണമെന്ന് നാഷണല്‍ യൂത്ത് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മതേതര സദസ്് അഭിപ്രായപ്പെട്ടു. ഐഎന്‍എല്‍ ജില്ല സിക്രട്ടറി സി പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ (സിപിഎം), പി എച്ച് ഫൈസല്‍ (എന്‍സിപി), കെ മൊയ്തീന്‍ (മുസ്ലിം ജമാഅത്ത്), മുസ്തഫ (എസ്‌കെഎസ്എസ്എഫ്)  മുജീബ് പുള്ളാട്ട് (എന്‍വൈഎല്‍), എം ഉമ്മര്‍, എന്‍.പി ഷംസുദ്ധീന്‍ സംസാരിച്ചു. തിരൂരങ്ങാടി: മണ്ഡലം കമ്മിറ്റി പാലത്തിങ്ങലില്‍ സംഘടിപ്പിച്ച മതേതര സംഗമം ഐഎന്‍എല്‍ സംസ്ഥാന സിക്രട്ടറിയേറ്റ് അംഗം സിപി അന്‍വര്‍ സാദത്ത് ഉല്‍ഘാടനം ചെയ്തു. തേനത്ത് സൈതു മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ മത സംഘടനകളെ പ്രതിനിധീകരിച്ചു പാലക്കണ്ടി വേലായുധന്‍, സൈതലവി കടവത്ത്, പ്രഫ. ഇ പി മുഹമ്മദലി, മച്ചിഞ്ചേരി കാദര്‍, സിദ്ധാര്‍ഥന്‍, വി ഖാദര്‍ ഹാജി, കെ അഫ്താബ്, ജയപ്രകാശ്, വി പി അന്‍വര്‍, ഷിയാസ്തങ്ങള്‍, അഷ്‌റഫ് ശിഫ, നൗഫല്‍ തടത്തില്‍, യു കെ മജീദ്, ഷാജി ശമീര്‍ സംസാരിച്ചു.തിരൂരങ്ങാടി: വെല്‍ഫെയര്‍ പാര്‍ട്ടി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഫാഷിസ്റ്റ് ഭീകരതയുടെ 25 വര്‍ഷം’ എന്ന പേരില്‍ പ്രകടനവും പൊതുയോഗവും നടത്തി. യോഗം ഇബ്രഹിംകുട്ടി മംഗലം ഉദ്ഘാടനം ചെയ്തു.  സൈതലവി കാട്ടേരി അധ്യക്ഷത വഹിച്ചു. വാഹിദ് ചുളളിപ്പാറാ മുഖ്യപ്രഭാഷണം നടത്തി. പി കെ അബൂബക്കര്‍ ഹാജി, വി കെ രായിന്‍കുട്ടി, കെകെ നാസര്‍,ഹംസ വെന്നിയൂര്‍, മുഹമ്മദ് കോയ പാലാഴി  സംസാരിച്ചു.  പ്രകടനത്തിന് കുഞ്ഞിമുഹമ്മദ് പള്ളിപടി പിടി നഹീം, എം ടി ഖാലിദ് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക