|    Nov 19 Mon, 2018 11:45 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എന്‍മകജെ പഞ്ചായത്ത് ബിജെപിക്ക് നഷ്ടമായി

Published : 9th August 2018 | Posted By: kasim kzm

പെര്‍ള (കാസര്‍കോട്): ബിജെപി ഭരിച്ചിരുന്ന എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റിനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം എല്‍ഡിഎഫ് പിന്തുണയോടെ പാസായി. മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിലെ രൂപവാണി ആര്‍ ഭട്ടിനെതിരേ കോണ്‍ഗ്രസ്സിലെ വൈ ശാരദ നല്‍കിയ അവിശ്വാസപ്രമേയത്തിന് അനുകൂലമായി 10 വോട്ടുകളും എതിരായി ഏഴു വോട്ടുകളും ലഭിച്ചു.
മഞ്ചേശ്വരം ബിഡിഒ കെ അബ്ദുല്ലയുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ 10.30ന് പെര്‍ളയിലുള്ള എന്‍മകജെ പഞ്ചായത്ത് ഹാളിലാണ് അവിശ്വാസപ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും നടന്നത്. 17 അംഗ ഭരണസമിതിയില്‍ ബിജെപി ഏഴ്, യുഡിഎഫില്‍ കോണ്‍ഗ്രസ് നാല്, മുസ്‌ലിംലീഗ് മൂന്ന്, എല്‍ഡിഎഫില്‍ സിപിഎം രണ്ട്, സിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് സ്ഥാനം ബിജെപിക്ക് നറുക്കെടുപ്പിലൂടെയായിരുന്നു നേരത്തേ ലഭിച്ചത്.
വൈസ് പ്രസിഡന്റ് കെ പുട്ടപ്പയ്‌ക്കെതിരേ മുസ്‌ലിംലീഗിലെ സിദ്ദീഖ് വളമുഗര്‍ നല്‍കിയ അവിശ്വാസപ്രമേയത്തില്‍ ഇന്ന് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. കഴിഞ്ഞ രണ്ടിന് ബിജെപി ഭരിച്ചിരുന്ന കാറഡുക്ക പഞ്ചായത്ത് ഭരണസമിതിക്കെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം യുഡിഎഫ് പിന്തുണയോടെ പാസായിരുന്നു. ഇതോടെ, രണ്ടു പഞ്ചായത്തിലും ബിജെപി ഭരണം അവസാനിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss