|    Sep 26 Wed, 2018 4:12 am
FLASH NEWS

എന്‍മകജെ പഞ്ചായത്തില്‍ ബിജെപി അംഗങ്ങള്‍ക്ക് നിസ്സഹകരണം

Published : 25th August 2018 | Posted By: kasim kzm

പെര്‍ള: പ്രളയ ബാധിതരുടെ കണ്ണിരൊപ്പുന്നതിന് വേണ്ടി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവ സമാഹരണം നടത്തി നല്‍കണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം എന്‍മകജെ പഞ്ചായത്തിലെ ബിജെപി അംഗങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാവാത്തത് വിവാദമാകുന്നു. ജില്ലയിലെ മറ്റു പഞ്ചായത്തുകള്‍ നിര്‍ദ്ദേശം നടപ്പാക്കുമ്പോള്‍ എന്‍മകജെ പഞ്ചായത്തിലെ ബിജെപി അംഗങ്ങള്‍ വിട്ടു നിന്നു.
കഴിഞ്ഞ ദിവസം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന വികസന സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രി കുലാല്‍ അധ്യക്ഷത വഹിച്ചു. യോഗത്തി ല്‍ യുഡിഎഫിലെ ഏഴ് അംഗങ്ങളില്‍ ആറ് പേര്‍ ഹാജരായി. മുസ്്‌ലിം ലീഗ് അംഗമായ സിദ്ദീഖ് വളമുഗര്‍ ചില സങ്കേതിക കാരണങ്ങളാല്‍ ഹാജരാകന്‍ കഴിയില്ലെന്നും യോഗ തീരുമാനം അംഗീകരിക്കുമെന്നും അറിയിച്ചിരുന്നു.
അതേ സമയം ബിജെപിയിലെ ഏഴ് മെംബര്‍മാരില്‍ മമത ജി റൈയും ശശികലയും ഹാജരായില്ല. എല്‍ഡിഎഫിലെ മൂന്ന് അംഗങ്ങളും ഹാജരായി. എന്നാല്‍ പ്രളയ ബാധിതര്‍ക്ക് സഹായം നല്‍കുന്നതിന് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും കൈകോര്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ ബിജെപി അംഗമായ രൂപ വാണി ആര്‍ ഭട്ടിന്റെ നേതൃത്വത്തില്‍ നിസ്സഹകരണ മനോഭാവം പുലര്‍ത്തുകയും പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു വാഗ്വാദത്തില്‍ കലാശിച്ചതായും പറയുന്നു. ആഴ്ചകളോളമായി പഞ്ചായത്തില്‍ ഭരണ സ്തംഭനമാണ്.
ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം എല്‍ഡിഎഫ് പിന്തുണയോടെ പാസായിരുന്നു. ഇതോടെ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായി.
പുതിയ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റേയും ഇതുവരെ തിരിഞ്ഞെടുത്തിട്ടില്ല. ഇതിനിടയിലാണ് മുന്‍ പ്രസിഡന്റ് അടക്കമുള്ള ബിജെപി അംഗങ്ങള്‍ കലക്്ടറുടെ ഉത്തരവ് ലംഘിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss