|    Nov 17 Sat, 2018 4:15 pm
FLASH NEWS

എന്‍മകജെ പഞ്ചായത്തിലും ബിജെപിക്ക് കാലിടറി

Published : 9th August 2018 | Posted By: kasim kzm

പെര്‍ള: കേരള-കര്‍ണാടക അതിര്‍ത്തിയിലെ എന്‍മകജെ പഞ്ചായത്ത് ഭരണവും ബിജെപിക്ക് നഷ്ടമായി. പ്രസിഡന്റ് രൂപവാണി ആര്‍ ഭട്ടിനെതിരെ മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ വൈ ശാരദ നോട്ടീസ് നല്‍കിയ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി പത്ത് വോട്ടുകളും പ്രസിഡന്റിന് അനുകൂലമായി ഏഴ് വോട്ടുകളും ലഭിച്ചു. ഇതോടെ എന്‍മകജെ പഞ്ചായത്ത് ഭരണവും ബിജെപിക്ക് നഷ്ടമായി. 17 അംഗ ഭരണ സമിതിയില്‍ ബിജെപി ഏഴ്, കോണ്‍ഗ്രസ് നാല്, മുസ്്‌ലിംലീഗ് മൂന്ന്, സിപിഎം രണ്ട്, സിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിലെ ഏഴംഗങ്ങള്‍ ഒപ്പിട്ടുനല്‍കിയ അവിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോള്‍ സിപിഎമ്മിലെ രണ്ട് അംഗങ്ങളും ഒരു സിപിഐ അംഗവും അനുകൂലമായി വോട്ടുചെയ്തു. പ്രതിപക്ഷത്തിന് പത്ത് വോട്ടും ഭരണമുന്നണിക്ക് ഏഴ് വോട്ടുകളുമാണ് ലഭിച്ചത്.
വൈസ് പ്രസിഡന്റ് ബിജെപിയിലെ കെ പുട്ടപ്പക്കെതിരെ മുസ്്‌ലിംലീഗിലെ സിദ്ദീഖ് വളമുഗര്‍ നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് രാവിലെ 10.30ന് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. കഴിഞ്ഞ രണ്ടിന് കാറഡുക്ക പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎമ്മിലെ അഞ്ച് അംഗങ്ങള്‍ നോട്ടീസ് നല്‍കിയ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി യുഡിഎഫിലെ മൂന്നംഗങ്ങള്‍ വോട്ടു ചെയ്തതിനെ തുടര്‍ന്ന് ബിജെപിക്ക് ഭരണം നഷ്ടമായിരുന്നു.
ജില്ലയില്‍ നാല് പഞ്ചായത്തുകളാണ് ബിജെപി ഭരിച്ചിരുന്നത്. മധൂര്‍, ബെള്ളൂര്‍, എന്‍മകജെ, കാറഡുക്ക എന്നിവയായിരുന്നു. രണ്ടു പഞ്ചായത്തുകളില്‍ അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിയെ പുറത്താക്കിയതിനെ തുടര്‍ന്ന് ഇനി രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് ബിജെപി ഭരണമുള്ളത്. അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും നടന്ന പഞ്ചായത്ത് പരിസരത്ത് വി്ദ്യാനഗര്‍ സിഐയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സുരക്ഷ ഒരുക്കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss