|    Jan 18 Thu, 2018 11:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എന്‍ഫോഴ്‌സ്‌മെന്റ് ദിലീപിന്റെ സ്വത്തു വിവരം ശേഖരിച്ചു

Published : 15th July 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ സംഘത്തില്‍ നിന്നും ശേഖരിച്ചു. ഇന്നലെ രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ആലുവ പോലിസ് ക്ലബ്ബില്‍ എത്തി അനേഷണ സംഘവുമായി സംസാരിക്കുകയും  എഫ്‌ഐആര്‍ അടക്കമുള്ള രേഖകള്‍ വാങ്ങുകയും ചെയ്തു. ദിലീപിന്റെ ആസ്തി വിവരം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ രജിസ്ട്രാര്‍മാര്‍ക്ക് പോലിസ് കത്ത് നല്‍കിയിരുന്നു. കൊച്ചിയില്‍ മാത്രം 2006 മുതല്‍ 35 ഭൂമിയിടപാടുകള്‍ ദിലീപ് നടത്തിയതായാണ് പോലിസിനു വിവരം ലഭിച്ചത്.  ദിലീപിന് ചില ട്രസ്റ്റുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും വന്‍ നിക്ഷേപമുള്ളതായും പോലിസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. എറണാകുളം ജില്ലയിലാണ് ദിലീപിന് ഏറ്റവും അധികം ആസ്ഥിയുള്ളതെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day