|    Jan 17 Tue, 2017 10:19 am
FLASH NEWS

എന്‍ഡോസള്‍ഫാന്‍; 122 രോഗികള്‍ക്ക് ലക്ഷം രൂപ വീതം അനുവദിച്ചു

Published : 7th October 2016 | Posted By: Abbasali tf

കാസര്‍കോട്്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 122 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ചികില്‍സാ സഹായനിധിയില്‍ നിന്ന് ലക്ഷം രൂപ വീതം അനുവദിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് കലക്്ടറേറ്റിലെത്തി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ചികില്‍സാ സഹായം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രഖ്യാപനം നടപ്പാക്കാനായില്ല. കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഓരോ ലക്ഷം രൂപ വീതം അനുവദിച്ച് അന്ന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. പ്രത്യേക മെഡിക്കല്‍ ക്യാംപില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ഇവര്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവില്‍ ഒപ്പിട്ടത്്. താലൂക്ക് ഓഫിസുകള്‍ മുഖേന ദുരിതബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്യുമെന്ന് എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്്ടര്‍ അബ്ദുല്‍സലാം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക