|    Jul 23 Sun, 2017 10:27 pm
FLASH NEWS

എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസ്സംഘടിപ്പിക്കും: മുഖ്യമന്ത്രി

Published : 19th October 2016 | Posted By: Abbasali tf

കാസര്‍കോട്: മാസങ്ങളായി പ്രവര്‍ത്തന രഹിതമായി കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സെല്‍ പുനസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയെ അറിയിച്ചു. കഴിഞ്ഞ ജനുവരി 30നാണ് ഏറ്റവും ഒടുവിലായി എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്നത്. മുന്‍ കൃഷിമന്ത്രിയായിരുന്ന കെ പി മോഹനനായിരുന്നു സെല്‍ ചെയര്‍മാന്‍. 63 അംഗ ജംബോ കമ്മിറ്റിയായിരുന്നു കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് രൂപീകരിച്ചിരുന്നത്. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സയും പുനരധിവാസവും ലക്ഷ്യമിട്ടാണ് സെല്‍ രൂപീകരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ പത്ത്മാസത്തോളമായി സെല്‍ യോഗം നടക്കാത്തതിനാല്‍ രോഗികള്‍ക്കുള്ള മെഡിക്കല്‍ ക്യാംപുകളും വിദഗ്ധ ചികില്‍സകളും മുടങ്ങികിടക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെങ്കിലും മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കാത്തതിനാല്‍ ദുരിതബാധിതര്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക