|    Jul 22 Sat, 2017 4:24 pm
FLASH NEWS

എന്‍ഡോസള്‍ഫാന്‍ സെല്ലിന് ജംബോ കമ്മിറ്റി

Published : 13th July 2017 | Posted By: fsq

 

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സക്കും പുനരധിവാസത്തിനുമായി രൂപീകരിച്ച ജില്ലാ സെല്‍ വിപുലീകരിക്കുന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായ സെല്ലില്‍ ഇനി മുതല്‍ അഞ്ച് മുന്‍ എംഎല്‍എമാരും 12 സന്നദ്ധ സംഘടനാ പ്രതിനിധികളും  നാഷണല്‍ ഹെ ല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍, എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റീഹാബിലിറ്റേഷന്‍ പ്രൊജക്ട് കോഓഡിനേറ്ററും അംഗങ്ങളായിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി. മുന്‍ എംഎല്‍എമാരായ കെ പി സതീഷ് ചന്ദ്രന്‍, എം നാരായണന്‍, എം കുമാരന്‍, കെ വി കുഞ്ഞിരാമന്‍,  കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവരും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍, എന്‍ഡോസള്‍ഫാന്‍ വിക്ടിംസ്  റീഹാബിലിറ്റേഷന്‍ പ്രൊജക്ട് കോ-ഓഡിനേറ്റര്‍ മാധവന്‍ നമ്പ്യാര്‍, എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായ ഡോ. വൈ എസ് മോഹന്‍കുമാര്‍, പ്രഫ. എം എ റഹ്്മാന്‍, നാരായണന്‍ പേരിയ, കെ ബി മുഹമ്മദ് കുഞ്ഞി, ജയകുമാര്‍ തണല്‍, ശ്രീപഡ്രെ, ബാലകൃഷ്ണന്‍ തണല്‍, പി മുരളീധരന്‍, മുനീസ അമ്പലത്തറ, അംബികാസുതന്‍ മാങ്ങാട്, കെ കെ അശോകന്‍  പ്രവീണ മാവുങ്കാല്‍ എന്നിവരെയും സെല്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2017 ജനുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മായി പുനസംഘടിപ്പിച്ചത്. ഈ യോഗത്തില്‍ തന്നെ മുന്‍ എംഎല്‍എമാരെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള സെല്ലില്‍ ഉള്‍പ്പെടാത്ത മുന്‍ എംഎല്‍എമാരെയും ഓരോ സന്നദ്ധ സംഘടനകളും നിര്‍ദ്ദേശിച്ച പ്രവര്‍ത്തകരെയും സെല്ലില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. നേരത്തെ 66 പേരാണ് സെല്ലില്‍ ഉണ്ടായിരുന്നു. പുതുതായി 19 പേരെ കൂടി ഉള്‍പ്പെടുത്തുന്നതോടു കൂടി അംഗങ്ങലുടെ എണ്ണം 85 ആകും. പുതിയ അംഗങ്ങള്‍കൂടി പങ്കെടുക്കുന്ന എ ന്‍ഡോസള്‍ഫാന്‍ സെല്‍  േയാഗം 15ന് രാവിലെ 10.30ന് കലക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക