|    Jan 18 Thu, 2018 9:38 am
FLASH NEWS
Home   >  Todays Paper  >  page 12  >  

എന്‍ഡോസള്‍ഫാന്‍: സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ് 4.5 ലക്ഷം കൈമാറി

Published : 10th March 2016 | Posted By: SMR

കൊച്ചി: മലയാളത്തിലെ സിനിമാതാരങ്ങളുടെയും സംവിധായകരുടെയും ഗായകരുടെയും നേതൃത്വത്തിലുള്ള സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിനായി നാലര ലക്ഷം രൂപ കൈമാറി.
ക്ലബ്ബ് ചെയര്‍മാനും നടനുമായ കുഞ്ചാക്കോ ബോബനില്‍നിന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കണ്ണന്‍ തുക സ്വീകരിച്ചു. 25 എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രയോജനപ്പെടുന്ന പുനരധിവാസ പദ്ധതിയായ സ്‌നേഹവീടിനു വേണ്ടിയാണ് തുക ചെലവഴിക്കുക. സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ പദ്ധതിയിലൂടെ മലയാളത്തിലെ സിനിമാതാരങ്ങള്‍ തങ്ങളുടെ താരമൂല്യം ലാഭേച്ഛയില്ലാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സെക്രട്ടറി വിജയ് യേശുദാസ്, ക്യാപ്റ്റന്‍ ആസിഫ് അലി,പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day