|    Dec 14 Thu, 2017 3:43 pm
FLASH NEWS

എന്‍ഡോസള്‍ഫാന്‍; സഹായധനം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 23rd November 2016 | Posted By: SMR

കാസര്‍കോട്്: എന്‍ഡോസള്‍ഫാന്‍ കാരണം കാന്‍സര്‍ ബാധിച്ച വ്യക്തിയുടെ കുടുംബത്തിന് അടിയന്തിരമായി സഹായധനം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.ചുള്ളിക്കര പടിമരുത് എലുമ്പേല്‍ വീട്ടില്‍ ഏലിയാമ്മാ ചാക്കോക്ക് സഹായധനം അനുവദിക്കാനാണ് കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാറിന്റെ ഉത്തരവ്. കഴിഞ്ഞ ജൂലൈ ആറിനാണ് ഇവരുടെ ഭര്‍ത്താവ് മരിച്ചത്. മെഡിക്കല്‍ ക്യാംപ് നടത്താതിരുന്നതിനാല്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല.  കമ്മീഷന്‍ ജില്ലാകലക്ടറില്‍ നിന്നും റിപോര്‍ട്ട് വാങ്ങിയിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതരായി മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസം നല്‍കാന്‍ ഡെത്ത് ഓഡിറ്റ് കമ്മിറ്റി നിലവിലുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇത്തരം കേസുകളില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ നിന്നും റിപോര്‍ട്ട് വാങ്ങി ധനസഹായം അനുവദിക്കാറുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. പരാതിക്കാരിയുടെ അപേക്ഷ ഡിഎംഒക്ക് അയച്ചിട്ടുണ്ടെന്നും വിശദീകരണത്തിലുണ്ട്. പരാതിക്കാരിയുടെ ദയനീയ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക