|    Aug 17 Fri, 2018 5:35 am

എന്‍ഡോസള്‍ഫാന്‍ ശേഖരം നശിപ്പിക്കല്‍ എവിടെയുമെത്തിയില്ല

Published : 9th August 2018 | Posted By: kasim kzm

മണ്ണാര്‍ക്കാട്: പ്ലാന്റേഷന്‍ കോ ര്‍പറേഷന്റെ വിവിധ തോട്ടങ്ങളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ശേഖരം നശിപ്പിക്കാനുള്ള ശ്രമം എവിടെയുമെത്തിയില്ല. കോര്‍പറേഷന്റെ മണ്ണാര്‍ക്കാട് എസ്‌റ്റേറ്റിലെ തത്തേങ്ങലം ഗോഡൗണില്‍ 394 ലിറ്ററും കാസര്‍കോട് രാജപുരം, പെരിയ, ചീമനേി എസ്റ്റേറ്റുകളില്‍ 1500 ലിറ്ററും എന്‍ഡോസള്‍ഫാന്‍ ശേഖരമാണ് നിര്‍വീര്യമാക്കാനുള്ളത്.
2014 നവംബറില്‍ എന്‍ഡോസള്‍ഫാന്‍ ശേഖരങ്ങള്‍ യുഎന്‍ മാനദണ്ഡം അനുസരിച്ചുള്ള ബാരലുകളിലേക്ക് ലക്ഷങ്ങള്‍ ചിലവഴിച്ച് മാറ്റിയിരുന്നു. 2014ഡിസംബര്‍ 12ന് കേരളത്തിലെ മുഴുവന്‍ എന്‍ഡോ സള്‍ഫാന്‍ ശേഖരും കേരളത്തിനു പുറത്തെത്തിച്ച് നശിപ്പിക്കുമെന്നാണ് അന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. കേരളത്തിനു പുറത്തേക്ക് കൊണ്ടു പോകാനാണ് പുതിയ ബാരലുകളിലേക്ക് മാറ്റുന്നുവെന്നായരുന്നു വിശദീകറണം.
എന്നാല്‍ യുഎന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍വീര്യമാക്കുന്ന ഏജന്‍സികളെ കിട്ടാത്തതിനാല്‍ നിര്‍വീര്യമാക്കല്‍ നടന്നില്ലന്നാണ് പിന്നീട് നല്‍കിയ വിശദീകരണം. 2015 ഫെബ്രുവരി 15ന് നിര്‍വീര്യമാക്കുമെന്ന് മന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല.
കേരളത്തിനു പുറത്തേക്ക് എന്‍ഡോസള്‍ഫാന്‍ കൊണ്ടു പോവുന്നത് എളുപ്പമല്ലന്ന് ബോധ്യമായതോടെ കൊച്ചിയിലെ ഹിന്ദുസഥാന്‍ ഇന്‍സെക്റ്റിസൈഡ് ലിമിറ്റഡിന്റെ പ്ലാന്റില്‍ എത്തിച്ച് നശിപ്പിക്കാമെന്ന് 2015 ജൂലെയില്‍ കാസര്‍ക്കോട് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദഗ്ധ സമിതി തീരുമാനിച്ചു.
എന്നാല്‍ ഈ തീരുമാനം നടപ്പാക്കന്‍ അന്നത്തെ എറണാകുളം കലക്ടര്‍ തയാറായില്ല. ഇതോടെ നിര്‍വീര്യമാക്കല്‍ ശ്രമം നിലച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss