|    Jan 20 Fri, 2017 7:26 am
FLASH NEWS

എന്‍ഡോസള്‍ഫാന്‍: വായ്പകള്‍ക്ക് മൂന്നു മാസത്തേക്കു മൊറട്ടോറിയം

Published : 4th August 2016 | Posted By: SMR

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും മൂന്നുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധിയെത്തുടര്‍ന്നു വായ്പ തിരിച്ചടയ്ക്കാനാവാത്ത കര്‍ഷകരുടെ കടങ്ങള്‍ക്കു മൂന്നുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ജപ്തിനടപടികളും നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി.
മഴക്കാല മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് ബോട്ടും വലയും നഷ്ടപ്പെട്ട ഗ്രൂപ്പുകള്‍ക്ക് ഒരുലക്ഷം രൂപവീതം ധനസഹായം നല്‍കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഡയറക്ടര്‍ ബോര്‍ഡ് പുനസ്സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനും തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വൈസ് ചെയര്‍മാനുമാവും. ഡോ. ജയകുമാറിനെ മാനേജിങ് ഡയറക്ടറും സിഇഒയും ആയി നിയമിച്ചു.  നാഷനല്‍ യൂനിവേഴ്‌സിറ്റി ഫോര്‍ പോലിസ് സയന്‍സസ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫിസറായി ഡോ. അലക്‌സാണ്ടര്‍ ജേക്കബിനെ നിയമിച്ചു.
പാലക്കാട് ആലത്തൂര്‍ വാവുള്ളിയപുരം മരുതക്കോട് വീട്ടില്‍ ഷൗക്കത്ത് അലി കബീര്‍, ആലപ്പുഴ ചേര്‍ത്തല എഴുപുന്ന സൗത്ത് ആലുങ്കല്‍ ഹൗസില്‍ കെ ആര്‍ ജോര്‍ജ്, കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് മാന്‍നിന്നവിള വടക്കേതില്‍ ആരിഫുദ്ദീന്‍, തൃശൂര്‍ കുറുമ്പിലാവ് പഴുവില്‍ തെക്കിനിയേടത്ത് വീട്ടില്‍ ടി ബി ഉദയഭാനു, തൃശൂര്‍ ചാലക്കുടി പോട്ട മുട്ടത്ത് ഹൗസില്‍ എം ജെ ജെയിംസ്, തിരുവനന്തപുരം നാലാഞ്ചിറ പാറോട്ടുകോണം തിലക് നഗര്‍ ഹൗസ് നമ്പര്‍ 31ല്‍ താജുദ്ദീന്‍ ഒമര്‍ഖാന്‍ എന്നിവര്‍ക്കു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി മൂന്നുലക്ഷം രൂപ വീതം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
തിരുവനന്തപുരം വെള്ളറട മണ്ണാംകോണം അരുവാട്ടുകോണം റോഡരികത്തു വീട്ടില്‍ ഷാജി കിഷോറിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് മൂന്നുലക്ഷം, തൃശൂര്‍ ഒല്ലൂക്കര, കാളത്തോട് അത്താണിക്കല്‍ വീട്ടില്‍ സന്ധ്യയുടെ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം, കണ്ണൂര്‍ തളിപ്പറമ്പ് ചിറ്റടി ആലക്കാട്ടുകാരന്‍ സന്തോഷിന്റെ മകള്‍ ആവണി സന്തോഷി (2 വയസ്സ്) ന്റെ ഹൃദയശസ്ത്രക്രിയക്ക് ഒരുലക്ഷവും ആലപ്പുഴ കുട്ടനാട്, തലവടി തെക്ക് വലിയതറയില്‍ വി എ ഉത്തമന്റെ ഹൃദയശസ്ത്രക്രിയക്ക് രണ്ടുലക്ഷവും അനുവദിച്ചു. അപകടമരണം സംഭവിച്ച ആലപ്പുഴ ചേര്‍ത്തല മാടത്തുങ്കല്‍ വീട്ടില്‍ വെങ്കിടേഷിന്റെ കുടുംബത്തിനു രണ്ടുലക്ഷം, കണ്ണൂര്‍ മട്ടന്നൂര്‍ ചാവശ്ശേരി പറമ്പ് അറഫ മന്‍സിലില്‍ ആബിദ, മകള്‍ നിസ്‌വ മെഹറിന്‍ എന്നിവരുടെ കുടുംബത്തിന് അഞ്ചുലക്ഷം. അമ്പലപ്പുഴ തോട്ടപ്പള്ളി പുതുവല്‍ വീട്ടില്‍ ആദിത്യന്റെ (രണ്ടര) കുടുംബത്തിന് മൂന്നുലക്ഷവും, കൊല്ലം നെടുമ്പന മിയന്നൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ അബ്ദുല്‍ മുത്തലീഫിന്റെ കുടുംബത്തിന് ഒരുലക്ഷവും അനുവദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക