|    Apr 29 Sat, 2017 11:03 pm
FLASH NEWS

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ ആത്മഹത്യ: പഞ്ചായത്ത് പ്രസിഡന്റിനേയും സെക്രട്ടറിയേയും ഉപരോധിച്ചു

Published : 8th November 2016 | Posted By: SMR

ബെള്ളൂര്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ബെള്ളൂര്‍ നാട്ടക്കല്ലിലെ രാജീവിയെന്ന വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ കാണിച്ച നിരുത്തരവാദപരമായ നടപടിയില്‍ പ്രതിഷേധിച്ച് ബെള്ളൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റിനേയും സെക്രട്ടറിയേയും ഉപരോധിച്ചു. മരണം സംഭവിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ടും പഞ്ചായത്ത് പ്രസിഡന്റോ സെക്രട്ടിയോ രാജീവിയുടെ വീട് സന്ദര്‍ശിക്കാത്തതിലും അധികൃതരുടെ അനാസ്ഥയിലും പ്രതിഷേധിച്ചാണ് ഉപരോധം. വീട്ടമ്മയുടെ മരണവിവരം അധികാരികളെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയ എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ക്കെതിരേ നടപടി എടുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്് എം പി അഷ്‌റഫ് ഹാജി, എസ് കെ അബ്ബാസ് അലി, ശംസുദ്ദീന്‍ കിന്നിംഗാര്‍, എ ബി സിദ്ദീഖ്, സാദിഖ് കോട്ടുമൂല, ഹാരിസ് കിന്നിംഗാര്‍, ടി കെ ഇബ്രാഹിം, കെ എച്ച് ജാഫര്‍ നേതൃത്വം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day