|    Mar 24 Fri, 2017 11:26 pm
FLASH NEWS

എന്‍ഡോസള്‍ഫാന്‍; ദുരിതബാധിതരുടെ അമ്മമാര്‍ക്ക് തൊഴില്‍ സംരംഭങ്ങളുമായി കുടുംബശ്രീ

Published : 20th October 2016 | Posted By: SMR

കാസര്‍കോട്്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളിലെ ദുരിതബാധിതരുടെ അമ്മമാര്‍ക്കായി കുടുംബശ്രീ നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ പദ്ധതിയുടെ ഭാഗമായി (ആജീവിക) തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബുവുമായി കുടുംബശ്രീ എന്‍ആര്‍എല്‍എം ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ അജിത്ചാക്കോയും പ്രോഗ്രാം മാനേജര്‍മാരായ സോയ തോമസ്, എം പ്രഭാകരന്‍, ആര്‍എസ് ജിജി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക ചര്‍ച്ച നടത്തി. കരട് റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ടൈലറിങ്, ഗാര്‍മെന്റ്, ബേക്കറി യുനിറ്റുകള്‍, ഫയല്‍ ബോര്‍ഡ് നിര്‍മാണം, കരകൗശലനിര്‍മാണം തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കൃഷി, പച്ചക്കറി തുടങ്ങിയ സാധ്യതകളും പരിശോധിക്കും. ബഡ്‌സ് സ്‌കൂളുകളില്‍ പോകുന്ന കുട്ടികളുടെ കൂടെ വരുന്ന അമ്മമാര്‍ക്ക് വേണ്ടി  തൊഴില്‍ പരിശീലനകേന്ദ്രം ആരംഭിക്കുകയാണ് ലക്ഷ്യം. പൂര്‍ണ്ണമായും കിടപ്പിലായ രോഗികളുടെ രക്ഷിതാക്കള്‍ക്ക് വീട്ടില്‍തന്നെ ചെയ്യാവുന്ന തൊഴിലുകള്‍ക്ക് പരിഗണന നല്‍കും. ഇതിനായി പ്രത്യേകം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കാനും പദ്ധതിയുണ്ട്. പ്രത്യേകം അയല്‍ക്കൂട്ടങ്ങളില്‍ നാലോ അഞ്ചോ അംഗങ്ങള്‍ മതിയാകും. പ്രത്യേക അയല്‍ക്കൂട്ടങ്ങളുടെ ഏകോപനത്തിന് ജില്ലാതലത്ത ില്‍ സംവിധാനമൊരുക്കും. ദുരിതബാധിതരുടെ അമ്മമാര്‍ക്ക് ഇത്തരം സംരംഭങ്ങളിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി മാര്‍ക്കറ്റിങ് സംവിധാനം ഒരുക്കുന്നതിനും നടപടി സ്വീകരിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടുന്ന 11 പഞ്ചായത്തുകളിലും പദ്ധതിയുടെ ഗുണം ലഭിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. അമ്മമാര്‍ക്ക് വരുമാനം കണ്ടെത്താനുള്ള മാര്‍ഗമായി ഈ തൊഴില്‍സംരംഭങ്ങളെ വികസിപ്പിക്കണം. വിദ്യാസമ്പന്നരായ അമ്മമാര്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈനായി ചെയ്യാവുന്ന തൊഴില്‍ മേഖലകളെക്കുറിച്ചും പരിശോധിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. എന്‍ആര്‍എല്‍എം ഉദ്യോഗസ്ഥര്‍ ദുരിതബാധിത പ്രദേശങ്ങളിലെ ബഡ്‌സ് സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും സന്നദ്ധ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക