|    Aug 18 Fri, 2017 2:26 pm
FLASH NEWS

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Published : 10th August 2017 | Posted By: fsq

 

വിദ്യാനഗര്‍: ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും സുപ്രിംകോടതി വിധിയും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി കത്തിച്ച്് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ പെട്ട മുഴുവന്‍ ദുരിതബാധിതര്‍ക്കും സാമ്പത്തിക സഹായം വിതരണം ചെയ്യുക, സൗജന്യ മരുന്ന് വിതരണം ചെയ്യുക, മുഴുവന്‍ കടങ്ങളും എഴുതിതള്ളുക, ആവശ്യമായ ചികില്‍സ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. വിദ്യാനഗര്‍ ഗവ. കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പേര്‍ അണിനിരന്നു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനീസ അമ്പലത്തറ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, പി കെ അബ്ദുല്ല, ജമീല, മിസ്‌രിയ, ബിന്ദുമോള്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക