|    Aug 21 Tue, 2018 9:40 pm
FLASH NEWS

എന്‍ഡോസള്‍ഫാന്‍ ദുരന്തം: എയിംസിനായി അമ്മമാര്‍ മെഴുകുതിരി തെളിയിച്ചു

Published : 11th August 2018 | Posted By: kasim kzm

കാസര്‍കോട്: മതിയായ ചികില്‍സ കിട്ടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച വിഷമഴയില്‍ കൊഴിഞ്ഞ പിഞ്ചു കുഞ്ഞുങ്ങളുടെ ഓര്‍മയ്ക്ക് മുന്നില്‍ അമ്മമാര്‍ മെഴുകുതിരി തെളിയിച്ചു. വേണം നമുക്കിവിടെ എയിംസ് ആശുപത്രി എന്നാവശ്യപ്പെട്ടാണ് എയിംസ് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പുമരച്ചോട്ടില്‍ വേറിട്ട സമരം നടത്തിയത്. കാസര്‍കോട് ഗവ. ജിയുപി സ്‌കൂളിലെ വിദ്യാര്‍ഥികളും സംബന്ധിച്ച ചടങ്ങ് അമ്മമാര്‍ തന്നെ തിരി പകര്‍ന്നു ഉദ്ഘാടനം ചെയ്തു. പി പി കെ പൊതുവാള്‍ അധ്യക്ഷത വഹിച്ചു.
ദയാബായി, പത്മനാഭന്‍ ബ്ലാത്തൂര്‍, നാരായണന്‍ പേരിയ, ഫാദര്‍ ജോസ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനീസ അമ്പലത്തറ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഹമീദ് കാവില്‍, മോഹന്‍ മാങ്ങാട്, അഡ്വ.സദാനന്ദ റൈ, പി ടി ജേക്കബ്, ഫാറൂഖ് കാസ്മി, പി ടി ബെന്നി, ഭാഗ്യശ്രീ, ജയദേവന്‍ സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss