|    Jan 23 Mon, 2017 3:55 am
FLASH NEWS

എന്‍ഡോസള്‍ഫാന്‍ കുടിവെള്ള പദ്ധതി തട്ടിപ്പ്: വിജിലന്‍സ് അന്വേഷണം തുടങ്ങി

Published : 1st October 2016 | Posted By: Abbasali tf

ബദിയടുക്ക: ചര്‍ളടുക്ക എര്‍പ്പുകട്ട എന്‍ഡോസള്‍ഫാന്‍ കുടിവെള്ള പദ്ധതിയില്‍ നടന്ന തട്ടിപ്പിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി. ചെടേക്കാലിലെ മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. എര്‍പ്പുകട്ടെ പദ്ധതി പ്രദേശം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.എന്‍ഡോസള്‍ഫാന്‍ പദ്ധതി പ്രകാരമാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. എര്‍പ്പുകട്ടെ പട്ടികജാതി കോളനിയടക്കമുള്ള 40 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. എന്നാല്‍ പലര്‍ക്കും ഇതില്‍ നിന്ന് കുടിവെള്ളം ലഭിച്ചിട്ടില്ല. പൈപ്പ് ലൈന്‍ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. പദ്ധതിക്ക് വേണ്ടി ടാങ്ക്, കുഴല്‍ കിണര്‍ എന്നിവ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് പരാതി. ഇതേ കുറിച്ചാണ് അന്വേഷണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക