|    Jul 21 Fri, 2017 4:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക അസോസിയേഷന്‍ നേതാവിന് സുപ്രിംകോടതി പിഴ വിധിച്ചു

Published : 15th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകരുടെ അസോസിയേഷന്‍ നേതാവിന് സുപ്രിം കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് തലയൂരാന്‍ യുനൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് ഉടമ രാജു ഷറോഫ് കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞു. മാപ്പപേക്ഷ പരിഗണിച്ചു നടപടികള്‍ അവസാനിപ്പിക്കണമെന്ന ഇയാളുടെ ആവശ്യം കോടതി അംഗീകരിച്ചു.    കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ച ശേഷമാണ് സുപ്രിംകോടതി പിഴചുമത്തിയത്. 2012ല്‍ എന്‍ഡോസള്‍ഫാനെതിരായ വികാരമുയര്‍ന്ന സമയത്ത് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം സഹിതം എന്‍ഡോസള്‍ഫാന് അനുകൂലമായി പരസ്യം നല്‍കിയ കേസിലാണ് നടപടി.  പിഴയായി ഈടാക്കുന്ന തുക സുപ്രിം കോടതി ലൈബ്രറിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക