|    Jan 21 Sat, 2017 8:54 pm
FLASH NEWS

എന്‍ഡോസള്‍ഫാന്റെ പേരില്‍ കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന്

Published : 20th August 2016 | Posted By: SMR

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ രോഗികളെ ചില സംഘടനകള്‍ തിരുവനന്തപുരത്തും മറ്റും കൊണ്ടുപോയി ദീര്‍ഘയാത്ര ചെയ്തുകൊണ്ട് സമരപന്തലിലും മറ്റും ഇരുത്തി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പീപ്പിള്‍ ജസ്റ്റിസ് വെല്‍ഫെയര്‍ ഫോറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.  കഴിഞ്ഞ ദിവസം ബാലാവകാശ കമ്മീഷന്‍ വെളിപ്പെടുത്തിയ സംഭവം ഏറെ ഞെട്ടിപ്പിക്കുന്നതാണ്.
10 ദിവസം സമരപ്പന്തലില്‍ മകനെ മടിയില്‍ കിടത്തി സമരം ചെയ്യേണ്ടി വന്ന ഒരു മാതാവിന്റെ ദുരിതം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സമരം ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ അബ്ബാസ് മുതലപ്പാറ അധ്യക്ഷത വഹിച്ചു. റഹീം കൂവ്വത്തൊട്ടി, ഉസ്മാന്‍ കടവത്ത്, മസൂദ് ബോവിക്കാനം, സി എം എ ജലീല്‍, രവീന്ദ്രന്‍ പാടി, എം പി ജില്‍ജില്‍, ശാരദ ചെറുവത്തൂര്‍, മുഹമ്മദ് തായലങ്ങാടി, മുനീര്‍ ബാങ്കോട്, സഞ്ജീവ പുളിക്കൂര്‍, ബഷീര്‍ ചേരങ്കൈ, ശ്രീനിവാസ ബങ്കര, അഷ്‌റഫ് അലി ചേരങ്കൈ, ഹസയ്‌നാര്‍ നുള്ളിപ്പാടി, കെ സി സിദ്ദീഖ് ചേരങ്കൈ, രമാദേവി നീലേശ്വരം, മുഹമ്മദ് ഗസ്സാലി, ഖാദര്‍ പേപ്പര്‍, സുബൈര്‍ മേല്‍പ്പറമ്പ്, ഹനീഫ നായന്മാര്‍മൂല  എ ന്നിവര്‍സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക