|    Jun 18 Mon, 2018 11:05 pm
Home   >  Todays Paper  >  Page 5  >  

എന്‍ഡിടിവി സംപ്രേഷണ നിരോധനം: 9ന് പ്രതിഷേധദിനം

Published : 7th November 2016 | Posted By: SMR

തിരുവനന്തപുരം: പത്താന്‍കോട്ട് ഭീകരാക്രമണം റിപോര്‍ട്ട് ശരിയായില്ലെന്ന കുറ്റം ചാര്‍ത്തി രാജ്യത്തെ പ്രമുഖ ടെലിവിഷന്‍ ചാനലായ എന്‍ഡിടിവിയെ ശിക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം അപകടകരമായ പ്രവണതയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അഭിപ്രായപ്പെട്ടു.
ചാനലിനു നിരോധനം ഏര്‍പ്പെടുത്തിയ തീരുമാനം അത്യധികം ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള നഗ്നമായ കുതിരകയറ്റവുമാണ്.
എന്‍ഡിടിവി നിരോധിച്ച നവംബര്‍ 9നു സംസ്ഥാനത്ത് പ്രതിഷേധദിനം ആചരിക്കും. എല്ലാ ജില്ലകളിലും പ്രതിഷേധ യോഗങ്ങള്‍ നടത്തുമെന്നും കേന്ദ്ര സര്‍ക്കാരിനു യൂനിയന്‍ കത്തയക്കുമെന്നും കെയുഡബ്ല്യൂജെ സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss