|    Apr 23 Sun, 2017 7:19 pm
FLASH NEWS

എന്‍ഡിടിവി നിരോധനം; രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ: എസ്ഡിപിഐ

Published : 7th November 2016 | Posted By: SMR

ന്യൂഡല്‍ഹി:  പ്രമുഖ ദേശീയ ചാനലായ എന്‍ഡിടിവിക്ക് 24 മണിക്കൂര്‍ സമയത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ). രാജ്യത്തെ ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കൈയ്യേറ്റം ഉത്കണ്ഠ ജനകമാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഇല്ല്യാസ് തുംബെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
1975ലെ അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലത്തെ ഓര്‍മ്മിപ്പിക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്നത്. ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവും വര്‍ഗ്ഗീയവുമായ നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്ന നയങ്ങളാണ് തുടര്‍ന്നുവരുന്നത്. സാമൂഹ്യ പ്രവര്‍ത്തകരേയും ന്യൂനപക്ഷങ്ങളേയും നിയമം ദുരുപയോഗം ചെയ്ത് കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയും നിശബ്ദമാക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. ടീസ്റ്റ സെറ്റില്‍വാദ്, സാക്കിര്‍ നായിക്, ഗ്രീന്‍ പീസ് ഫൗണ്ടേഷന്‍, എന്‍ഡിടിവി എന്നിവ അതിന് ഉദാഹരണമാണെന്നും ഇല്ല്യാസ് തുംബെ പറഞ്ഞു.
നിരോധനത്തിന് പിന്നില്‍ സംഘപരിവാര സംഘടനകളുടെ വര്‍ഗ്ഗീയ അജണ്ടയാണ്. ഈ അവസരത്തില്‍ എന്‍ഡിടിവിയെ പിന്തുണക്കേണ്ടത് രാജ്യത്തിന്റെ ക്ഷേമത്തിനും നിലനില്‍പ്പിനും വളരെ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day