|    Aug 24 Thu, 2017 3:58 pm
Home   >  Todays Paper  >  page 7  >  

എന്‍ഡിടിവിക്കെതിരേ നടപടി; 24 മണിക്കൂര്‍ സംപ്രേഷണം നിര്‍ത്താന്‍ ഉത്തരവ്

Published : 4th November 2016 | Posted By: SMR

ndtv_1

ന്യൂഡല്‍ഹി: ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന ആക്രമണത്തിന്റെ നിര്‍ണായക വിവരങ്ങള്‍ പ്രക്ഷേപണം ചെയ്തതിന് എന്‍ഡിടിവി ഹിന്ദി ചാനലിനെതിരേ നടപടി. വാര്‍ത്താവിതരണ മന്ത്രാലയം നിയോഗിച്ച മന്ത്രാലയ സമിതിയാണ് ചാനലിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇതനുസരിച്ച് ഈ മാസം ഒമ്പതിന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ ചാനലിന് മന്ത്രാലയം ഉത്തരവ് നല്‍കി. ആക്രമണം റിപോര്‍ട്ട് ചെയ്തപ്പോള്‍ അക്രമികള്‍ക്ക് സഹായകമാവുന്ന നിര്‍ണായക വിവരങ്ങള്‍ പരസ്യപ്പെടുത്തിയെന്നാണ് സമിതി കണ്ടെത്തിയത്. ചാനല്‍ പുറത്തുവിട്ട വിവരങ്ങളാണ് ആക്രമണം നീണ്ടുനില്‍ക്കാന്‍ കാരണമെന്നും വ്യോമത്താവളത്തിലെ യുദ്ധോപകരണങ്ങള്‍ അടക്കമുള്ള സംവിധാനങ്ങളെപ്പറ്റിയും അടുത്തുള്ള സ്‌കൂളുകള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവയെപ്പറ്റിയും സവിസ്തരം ചാനല്‍ റിപോര്‍ട്ട് ചെയ്തതായും സമിതിയുടെ ശുപാര്‍ശയില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം വിവരങ്ങള്‍ ചട്ടവിരുദ്ധമാണെന്നും സമിതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് സമിതി നേരത്തേ ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ചാനല്‍ സമര്‍പ്പിച്ച മറുപടി തൃപ്തികരമായിരുന്നില്ല. ആദ്യമായാണ് ഒരു ചാനലിനെതിരേ ഇത്തരം നടപടി എടുക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക